TRENDING:

"കൺമുന്നിൽ വെച്ച് സ്വന്തം പിതാവിനെ വരെ വെട്ടിക്കൊന്നാലും പോയി ആ ചിഹ്നത്തിൽ വോട്ടുചെയ്യുമെന്ന് അറിയാം" - ഇടതുപക്ഷത്തെ ട്രോളി വീണ്ടും ബൽറാം

Last Updated:

കൺമുന്നിൽ വെച്ച് സ്വന്തം വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനെയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യുമെന്ന് അറിയാമെന്ന് വി.ടി ബൽറാം എം.എൽ.എ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കൺമുന്നിൽ വെച്ച് സ്വന്തം വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനെയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യുമെന്ന് അറിയാമെന്ന് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇടതുപക്ഷത്തിനെതിരെ ശക്തമായ ട്രോളുമായി വി.ടി ബൽറാം എത്തിയിരിക്കുന്നത്. വടകരയിലെ സ്ഥാനാർഥിയായ കെ. മുരളീധരനു വേണ്ടി കെ.കെ രമ രംഗത്തിറങ്ങുന്നതിന് എതിരെ എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി വിമർശനം നടത്തിയിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

കൊലപാതകം --> അക്രമ രാഷ്ട്രീയം --> രക്തസാക്ഷികൾ --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം --> പരിസ്ഥിതിനാശം --> പണം തട്ടിപ്പ് --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

advertisement

നടിയെ ആക്രമിക്കൽ --> അമ്മ --> സ്ത്രീ പീഢനം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം --> വ്യാജ പട്ടയം --> വനനശീകരണം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

advertisement

ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.

ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"കൺമുന്നിൽ വെച്ച് സ്വന്തം പിതാവിനെ വരെ വെട്ടിക്കൊന്നാലും പോയി ആ ചിഹ്നത്തിൽ വോട്ടുചെയ്യുമെന്ന് അറിയാം" - ഇടതുപക്ഷത്തെ ട്രോളി വീണ്ടും ബൽറാം