TRENDING:

'ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്' : വി.എസിന്റെ ഒപ്പം പത്തുവർഷക്കാലം സഭാംഗമായിരുന്ന വി.ടി. ബൽറാം

Last Updated:

'വീര സഖാവേ വിഎസ്സേ' എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാർട്ടിക്കുള്ളിൽ മാത്രമല്ല, വിയോജിച്ചവർക്ക് പോലും വി.എസ്. അച്യുതാനന്ദൻ (V.S. Achuthanandan) എന്ന പകരംവയ്ക്കാനില്ലാത്ത നേതാവിനോട് വ്യക്തിപരമായി ആദരവിൽ കുറഞ്ഞൊന്നും തോന്നിയിട്ടുണ്ടാവില്ല. പ്രായം കൊണ്ട് വലിയ അന്തരമുണ്ട് വി.എസും വി.ടി. ബൽറാമും (V.T. Balram) തമ്മിൽ. എങ്കിലും പത്തുവർഷക്കാലം സഭയ്ക്കുള്ളിൽ ഇരുപാർട്ടികളുടെ പ്രതിനിധികളായി അവർ നിലകൊണ്ടു. വി.എസിന്റെ നിര്യാണത്തെ ഒരു രാഷ്ട്രീയ യുഗാവസാനമെന്നു വിളിക്കുന്നു ബൽറാം.
വി.എസ്. അച്യുതാനന്ദൻ, വി.ടി. ബൽറാം
വി.എസ്. അച്യുതാനന്ദൻ, വി.ടി. ബൽറാം
advertisement

"അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ. ഇത്രയേറെ നീണ്ട പൊതുജീവിതം അധികമാർക്കും ഉണ്ടായിക്കാണില്ല. യോജിപ്പിന്റേയും വിയോജിപ്പിന്റേയും നിരവധി സാധ്യതകളാണ് അക്കാലമത്രയും അദ്ദേഹം കേരളത്തിന് മുൻപിൽ തുറന്നുവച്ചത്. ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. എന്നതിൽ സംശയമില്ല. "വീര സഖാവേ വിഎസ്സേ" എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട് എന്നത് മറച്ചുവക്കുന്നില്ല.

അദ്ദേഹത്തോടൊപ്പം പത്ത് വർഷം നിയമസഭാംഗമായിരിക്കാൻ അവസരമുണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം എന്നും സ്മരണീയമാണ്. ഒരേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ നിയമസഭക്ക് പുറത്തും ചിലയിടങ്ങളിൽ ഒരുമിച്ചുണ്ടാവാൻ അവസരമുണ്ടായിട്ടുണ്ട്. പുറമേ കാർക്കശ്യക്കാരനെങ്കിലും സ്നേഹ സൗഹൃദഭാവത്തിലുള്ള ഇടപെടലുകൾ തന്നെയാണ് കൂടുതലും ഓർമ്മയിലുള്ളത്.

advertisement

വി.എസിന്റെ പല രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന ശൈലികളോടും വിയോജിപ്പ് തോന്നിയിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ അദ്ദേഹം നേരിട്ട രീതികളും സവിശേഷമായിരുന്നല്ലോ. ഇടപെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വിമർശനമുണ്ട്. എന്നാൽ അത്തരം മിക്ക അവസരങ്ങളിലും കേരളീയ പൊതുസമൂഹത്തെ തന്റെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരമല്ല. ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്. ആദരണീയനായ വി.എസിന് വിട."

Summary: Former Congress MLA V.T. Balram terms the passing of VS Achuthanandan the end of an era. Together, they served a decade in the Kerala legislative Assembly. In a Facebook post, Balram rewinds memories of Achuthanandan on a personal perspective

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്' : വി.എസിന്റെ ഒപ്പം പത്തുവർഷക്കാലം സഭാംഗമായിരുന്ന വി.ടി. ബൽറാം
Open in App
Home
Video
Impact Shorts
Web Stories