TRENDING:

'തൃക്കാക്കരക്കാർക്ക് ഒരബദ്ധമായിരുന്നില്ല പി.ടി. തോമസ്; അഭിമാനമായിരുന്നു'; മുഖ്യമന്ത്രിയ്ക്ക് വി.ടി ബല്‍റാമിന്‍റെ മറുപടി

Last Updated:

ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണെന്ന് ബല്‍റാം വിമര്‍ശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിടി തോമസിനെ (P.T Thomas) തിരഞ്ഞെടുത്തത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം (VT Balram) രംഗത്ത്. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. "പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
advertisement

എന്നാല്‍ പി.ടി തോമസ് തൃക്കാക്കരക്കാർക്ക്  ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു എന്ന് വി.ടി ബല്‍റാം മുഖ്യമന്ത്രിയ്ക്ക് മറുടി നല്‍കി. ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണെന്ന് ബല്‍റാം വിമര്‍ശിച്ചു.

"പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്.

advertisement

 Also Read- കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

തൃക്കാക്കരക്കാർ 2021ൽ പി.ടി. തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സിപിഎമ്മുകാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതിൽ വിരോധമില്ല. അക്കാര്യത്തിൽ ജനങ്ങൾ അവരുടെ വിധിയെഴുത്ത് നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

 'അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി: ജോ ജോസഫ് സഭയുടെ പ്രതിനിധിയാണ്, പക്ഷേ അത് നിയമസഭയുടേതാണെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ (Thrikkakkara By-Election) കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 Also Read- 'ഈ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടി'; കേരളത്തിന്‍റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്ന് കെ വി തോമസ്

advertisement

99 സീറ്റ് 100 ആക്കാൻ കിട്ടിയ അവസരമാണ് തൃക്കാക്കര. യുഡിഎഫ് ക്യാംപില്‍ ഇപ്പോൾ തന്നെ വേവലാതി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെ വി തോമസ് ഇടത് മുന്നണിയുടെ വേദിയിലേക്ക് കടന്നു വരുന്നത് നാടിൻറെ വികസനം ജനങ്ങളിൽ ഉണ്ടാക്കിയ കാഴ്ചപ്പാടുകളാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത കുരുക്ക് കാരണം പരിപാടി സ്ഥലത്തേക്ക് എത്താൻ വൈകിയ കാര്യം കെ വി തോമസ് തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃക്കാക്കരക്കാർക്ക് ഒരബദ്ധമായിരുന്നില്ല പി.ടി. തോമസ്; അഭിമാനമായിരുന്നു'; മുഖ്യമന്ത്രിയ്ക്ക് വി.ടി ബല്‍റാമിന്‍റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories