ജിഎസ്ടി വിഷയത്തിൽ 'ബീഡി'യെയും 'ബിഹാറി'നെയും താരതമ്യം ചെയ്തുകൊണ്ടുള്ള 'കോൺഗ്രസ് കേരള'യുടെ എക്സ് പോസ്റ്റ് ആണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര' ബിഹാറിൽ സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പോസ്റ്റ്. ഇത് ബിഹാറിനെ ഇകഴ്ത്തിക്കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ദേശീയതലത്തിൽ വിഷയം ഏറ്റെടുക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു. ഇതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു.
വിഷയത്തിൽ ജാഗ്രതക്കുറവും തെറ്റും പറ്റിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സമ്മതിച്ചു. പോസ്റ്റ് തൻ്റെ അറിവോടെയല്ല വന്നതെന്ന് വി.ടി. ബൽറാം അറിയിച്ചതായും, ചുമതലയിൽ നിന്ന് മാറാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായും സണ്ണി ജോസമമ. സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
''ബീഡിയും ബീഹാറും ബിയിലാണ് തുടങ്ങുന്നത്. ഇനി പാപമായി കണക്കാക്കാന്‍ കഴിയില്ല'' എന്നായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ച പോസ്റ്റ്. പുകയിലെ ഉത്പന്നങ്ങളുടെ നിലവിലുള്ളതും നിര്‍ദ്ദിഷ്ട ജിഎസ്ടി നിരക്കുകളും വ്യക്തമാക്കുന്ന ഒരു പട്ടികയും അവര്‍ പങ്കുവെച്ചിരുന്നു. എക്സിലെ പോസ്റ്റ് രാഷ്ട്രീയ വിവാദമായതോടെ കേരള കോൺഗ്രസ് പിൻവലിക്കുകയും ചെയ്തു.