രാജ്യമൊട്ടാകെ ഇപ്പോൾ ഉറ്റുനോക്കുന്നതും വയനാട്ടിലേക്കാണ്. പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഒരുങ്ങുന്നു എന്നുള്ളതാണ് അതിന് കാരണം. കൂടാതെ ബിജെപിക്ക് വേണ്ടി നവ്യാ ഹരിദാസും സിപിഐയിലെ സത്യൻ മൊകേരിയുമാണ് രംഗത്തുള്ളത്. 16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. പിന്നീട് ഉള്ളത് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല് ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച് സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ് ഹരിദാസൻ (കുടം).
advertisement
വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖ
1. വോട്ടർ ഐ ഡി
2. ആധാർ കാർഡ്
3. എം.ജി. എൻ. ആർ. ഇ. ജി. എ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്)
4. ബാങ്ക്/പോസ്‌റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്സ്ബുക്കുകൾ
5. തൊഴിൽ മന്ത്രാലയത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്
6. പാർലമെന്റ് അംഗങ്ങൾ/നിയമസഭയിലെ അംഗങ്ങൾ/ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
7. "കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
8. ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനു കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്‌മാർട്ട് കാർഡ്
9. ഇന്ത്യൻ പാസ്പോർട്ട്
10. ഫോട്ടോ സഹിതമുള്ള പെൻഷൻരേഖ
11.പാൻ കാർഡ്
12. ഡ്രൈവിംഗ് ലൈസൻസ്
13. ഭിന്ന ശേഷി തിരിച്ചറിയൽ കാർഡ് (യു ഡി ഐ ഡി കാർഡ് )

