105 കുടുംബങ്ങൾക്ക് 8 സെന്റിൽ 1000 സ്ക്വയർ ഫീറ്റ് വീതം വീടുകൾ മുസ്ലിം ലീഗ് നിർമിച്ചു നൽകും. 105 വീടുകളുടെ സമുച്ചയം നിർമിക്കുന്നത് ലീഗാണെന്ന് പി.എം.എ സലാം പറഞ്ഞു.
പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. സർക്കാർ ലിസ്റ്റിൽ നിന്നാണ് അർഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. അതേസമയം സർക്കാർ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 8 മാസത്തിനുള്ളിൽ വീട് പൂർത്തിയാക്കാനാകും എന്ന് കരുതുന്നുവെന്നും പി.എം.എ സലാം പ്രതികരിച്ചു.
advertisement
ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.