TRENDING:

Wayanad landslide|ഭാര്യയും മക്കളും ഉമ്മയും ഉപ്പയും; 11 പേരെയും ഉരുളെടുത്തു; നൗഫൽ ഇനി തനിച്ച്

Last Updated:

ചലിയാർ തീരത്ത് നെഞ്ചുപൊട്ടി കണ്ണീർ പൊഴിച്ച് ഇരിക്കുന്ന നൗഫലിനെ എന്ത് പറഞ്ഞ് സമാധിനിപ്പിക്കണമെന്നറിയാതെ കൂടെ നിന്നവരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും നൗഫലിന് നഷ്ടമായത് തന്റെ ജീവിത്തിലെ പ്രിയപ്പെട്ടവവരെ. ചലിയാർ തീരത്ത് നെഞ്ചുപൊട്ടി കണ്ണീർ പൊഴിച്ച് ഇരിക്കുന്ന നൗഫലിനെ എന്ത് പറഞ്ഞ് സമാധിനിപ്പിക്കണമെന്നറിയാതെ കൂടെ നിന്നവരും. വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ നൗഫലിന്റെ ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിങ്ങനെ ഒരു കുടുംബത്തിലെ 11 പേരെയാണ് ഉരുളെടുത്തത്.
advertisement

ഒമാനിൽ ജോലി ചെയ്യുകയായിരുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺവിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടു. ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണു വീടിരുന്ന സ്ഥലത്തെത്തിയത്. വീടിന്റെ തറയെന്നു തോന്നിക്കുന്ന കൽക്കെട്ടു മാത്രമാണ് നൗഫലിന് തിരിച്ചറിയാനായത്. ഉരുൾപൊട്ടൽ ഉണ്ടായ രാത്രിയിൽ കൂടുതൽ സുരക്ഷിതമെന്നു തോന്നിയതിനാലാണ് മൻസൂറിന്റെ കുടുംബവും നൗഫലിന്റെ വീട്ടിലെത്തിയത്. നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു ഉമ്മയും ഉപ്പയും താമസിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നിവരുടെയും മൃതദേഹങ്ങൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാൽ, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്‌ല, ഷഫ്ന എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad landslide|ഭാര്യയും മക്കളും ഉമ്മയും ഉപ്പയും; 11 പേരെയും ഉരുളെടുത്തു; നൗഫൽ ഇനി തനിച്ച്
Open in App
Home
Video
Impact Shorts
Web Stories