മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആഘോഷകരമായ പത്രിക സമർപ്പണത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നോമിനേഷന്‍ സമര്‍പ്പണത്തിനെത്തുമ്പോൾ വാഹനവ്യൂഹം, ജാഥ എന്നിവ ഒഴിവാക്കുകയും വേണം. ഈ മാസം 19 ആണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാനതീയതി.
പത്രിക സമർപ്പണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ 3 പേരില്‍ കൂടാന്‍ പാടില്ല.
advertisement
നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം.
സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.
നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.
നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം.
ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളില്‍ സൗകര്യം ഒരുക്കും.
വരണാധികാരി, ഉപ വരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം.
ഓരോ സ്ഥാനാര്‍ത്ഥിയുടെയും നോമിനേഷന്‍ സ്വീകരിച്ചതിന് ശേഷം വരണാധികാരി, ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം.
കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. വരണാധികാരികള്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.
സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം നിരീക്ഷണത്തില്‍ ആണെങ്കിലോ നാമനിര്‍ദേശ പത്രിക നിര്‍ദേശകന്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്.