കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആർഎസ്എസിൽ നിന്ന് സഹായം തേടിയിട്ടുണ്ടെന്ന് ആർഎസ്എസിന്റെ കേരളത്തിൽ നിന്നുള്ള മുതിർന്ന പ്രചാരകൻ ജെ നന്ദകുമാർ ന്യൂസ് 18നോട് പറഞ്ഞു. കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് ആവശ്യപ്പെട്ടിട്ടാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആർഎസ്എസ് തുടങ്ങിയത്. രമേശ് ചെന്നിത്തല അധ്യക്ഷനായ സമയത്ത് എൻ എസ് യു സമ്മേളനത്തിലും ആർഎസ്എസ് സഹായിച്ചു. സമ്മേളനത്തിൽ തമ്മിലടി ഉണ്ടായപ്പോൾ സഹായിച്ചത് മോഹൻ ഭാഗവതാണെന്നും ജെ നന്ദകുമാർ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
മുൻ കോൺഗ്രസുകാരനാണ് ആർഎസ്എസ് തുടങ്ങിയത്. രാഷ്ട്രീയം മാത്രം മതി എങ്കിൽ അദ്ദേഹം ആർഎസ്എസ് തുടങ്ങില്ലായിരുന്നു. ആര്‍എസ്എസ് ബിജെപിക്ക് വേണ്ടി പണി എടുക്കുകയല്ല. രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആർഎസ്എസിന്റെ ദേശീയത അംഗീകരിച്ചാൽ ഏത് പാർട്ടിക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കാം- അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകളുമായി അടുക്കാൻ ശ്രമിക്കുന്നതിൽ ബിജെപിക്ക് ആർഎസ്എസിന്റെ പിന്തുണ. ക്രൈസ്തവ സഭകളുമായുള്ള ചർച്ചകൾക്ക് സംഘടന മുൻകൈ എടുക്കുന്നുണ്ടെന്നും ജെ നന്ദകുമാർ ന്യൂസ് 18നോട് പറഞ്ഞു. മുസ്ലിം സമുദായമായി പോലും ആർഎസ്എസ് ചർച്ച നടത്താൻ ശ്രമിച്ചിരുന്നു. ചില ഇടപെടലുകൾ അത് മുടക്കി. ഛത്തീസ്ഗഡ് വിഷയത്തിൽ ബിജെപി ശരിയായ രീതിയിൽ ആണ് ഇടപെട്ടത്. വിഷയമുയർത്തി സാമുദായിക വിടവുണ്ടാക്കാൻ കേരളത്തിൽ ശ്രമം നടന്നുവെന്നും ജെ നന്ദകുമാർ ആരോപിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ജെ നന്ദകുമാർ നിലപാട് വ്യക്തമാക്കി. ക്ഷേത്ര വിശ്വാസികളും തന്ത്രിമാരും ആചാര്യന്മാരും ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. ആർഎസ്എസിന്റെ ഔദ്യോഗിക നാവല്ല ഓർഗനൈസർ. ഓർഗനൈസറിലെ ലേഖനം സംഘത്തിന് നിലപാട് അല്ല. സർവസംഘ ചാലക് ഉൾപ്പെടെയുള്ളവരാണ് ആർഎസ്എസ് നിലപാട് പറയുന്നത് എന്നും ജെ നന്ദകുമാർ പറഞ്ഞു
Summary: The RSS has extended its support to the BJP's efforts to engage with Christian Communities. RSS national convenor J. Nandakumar told News18 that the organization is taking the initiative in holding talks with Christian groups.
