'കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. വനിതകൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കാൻ കഴിയും. സ്ത്രീകളാണ് കേരളത്തിന്റെ ഭാവി' - രാഹുൽ ഗാന്ധി തുടർന്നു പറഞ്ഞു.
രാഹുലിന്റെ സ്വപ്നത്തിന് പിന്നിലെന്ത്?
വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുലിന്റെ പരാമർശം സിപിഎം പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ഒരു വിഭാഗം സിപിഎം അനുകൂലികളുടെ വാദം ഓർമിപ്പിക്കുകയായിരുന്നു രാഹുലെന്നാണ് ഇവർ വാദിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം പാലക്കാട്, സ്ത്രീ സുരക്ഷയെ ഓർമിപ്പിച്ച് കോൺഗ്രസിനെ കുത്തിനോവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയാണെന്ന് കരുതുന്നവരുമുണ്ട്.
advertisement
9 വനിതാ സ്ഥാനാര്‍ത്ഥികൾ
95 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഇത്തവണ ഒമ്പത് വനിതകൾക്ക് മാത്രമാണ് സീറ്റ് നൽകിയിരിക്കുന്നത്. ഇതിൽ മൂന്നു പേർ SC സംവരണത്തിലും ഒരാൾ ST സംവരണത്തിലുമാണ്.
ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന വനിതകൾ
- മാനന്തവാടി(ST ) ഉഷ വിജയൻ
- എലത്തൂർ വിദ്യ ബാലകൃഷ്ണൻ
- കോങ്ങാട് (SC) കെ.എ. തുളസി
- തൃക്കാക്കര ഉമ തോമസ്
- അരൂർ ഷാനിമോൾ ഉസ്മാൻ
- മാവേലിക്കര(SC ) മുത്തര രാജ്
- കൊട്ടാരക്കര പി ആയിഷ പോറ്റി
- കൊല്ലം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ
- ചിറയിൻകീഴ്(SC ) രമ്യാ ഹരിദാസ്
പ്രിയങ്കയും ജെബി മേത്തറും
കോൺഗ്രസ് അംഗങ്ങളായ പ്രിയങ്ക ഗാന്ധിയും ജെബി മേത്തരും മാത്രമാണ് കേരളത്തിൽ നിന്നുള്ള വനിതാ പാർലമെന്റ് അംഗങ്ങൾ എന്നതും ശ്രദ്ധേയമാണ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച പ്രിയങ്കാ ഗാന്ധിയും രാജ്യസഭാ എംപിയായ ജെബി മേത്തറും. യുഡിഎഫ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രി കസേരക്കായി വലിയൊരു പിടിവലി കോൺഗ്രസ് പ്രവർത്തകർ പോലും പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രിയങ്കയെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവും രാഹുലിന്റെ പ്രസ്താവനക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏതായാലും വരുംദിവസങ്ങളിൽ രാഹുലിന്റെ വനിതാ മുഖ്യമന്ത്രി പരാമർശം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നുറപ്പാണ്.
