ഇ കെ രാഹുൽ ഗാന്ധിയുടെ സഹോദരൻ രാജീവ് ഗാന്ധി ഡിവൈഎഫ്ഐ അംഗമാണ്. എന്നാൽ രാഹുൽ ഗാന്ധിയെ ജില്ലാ കോ-ഓർഡിനേറ്റരായി നിയമിച്ചത് നാടൻപാട്ട് കലാകാരൻ എന്ന നിലയിലാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
30 പേരടങ്ങുന്ന റാങ്ക് പട്ടിക സാംസ്കാരിക ഡയറക്ടടേറ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് പട്ടിക തയാറാക്കിയത്. പട്ടികയിൽ ആദ്യ 14 റാങ്കുകാർ ഈ മാസം എട്ടിന് സാംസ്കാരിക ഡയറക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കണമെന്ന് കത്ത് അയച്ചിട്ടുണ്ട്.
advertisement
റാങ്ക് പട്ടികയിൽ ഒട്ടേറെ ഡിവൈഎഫ്ഐ പ്രവർത്തകരെ കുത്തിനിറച്ചുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമനപ്പട്ടികയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ മൂന്നു പേരുണ്ട്. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മകൻ, തിരുവനന്തപുരത്ത് പാർട്ടി പരിപാടികളിലെ സ്ഥിരം ഗായിക, കൊല്ലം ജില്ലയിൽ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗമായിരുന്നയാൾ, മന്ത്രി സജി ചെറിയാന്റെ വിജയത്തിനായി തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നിവരൊക്കെ റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
നാലു സെന്റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസ് കയറി മടുത്ത മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
താമസസ്ഥലം ഉൾപ്പെടുന്ന ഭൂമി തരം മാറ്റാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി (suicide). മാല്യങ്കര കോയിക്കല്‍ സജീവന്‍(57) ആണ് മരിച്ചത്. വായ്പയെടുത്ത പണം തിരികെ നല്‍കാനായി താമസിച്ചിരുന്ന ഭൂമി തരം മാറ്റാനായി സര്‍ക്കാര്‍ ഓഫീസുകള്‍( Government Offices) കയറിയിറങ്ങി മനം മടുത്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതിയതായി ബന്ധുക്കള്‍ പറഞ്ഞു. സജീവന്‍ എഴുതിയ കത്ത് മൃതദേഹത്തില്‍നിന്നു ലഭിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ സജീവന് നാല് സെന്റ് ഭൂമിയും വീടുമാണ് സ്വന്തമായിട്ടുള്ളത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുക്കുന്നതിനായി സജീവന്‍ പലരില്‍നിന്നും കടം വാങ്ങിയ ശേഷമാണ് ആധാരം തിരിച്ചെടുത്തത്.
മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്‌ക്ക് ആധാരം ഈട് നല്‍കി കടം വാങ്ങിയ പണം തിരികെക്കൊടുക്കാനായിരുന്നു സജീവന്‍റെ തീരുമാനം. എന്നാല്‍ ആധാരവുമായി ബാങ്കിലെത്തിയപ്പോള്‍ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പല തവണ വില്ലേജ്, താലൂക്ക്, ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി. ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഒന്നര വര്‍ഷത്തോളമായി ഇതിന് വേണ്ടി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ആര്‍.ഡി ഓഫീസില്‍ പോയി തിരികെയെത്തിയപ്പോള്‍ സജീവന്‍ കടുത്ത നിരാശയിലായിരുന്നു.
ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ സമീപത്തെ ചാഞ്ഞു നിന്ന മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയില്‍ സജീവന്‍ പോസിറ്റീവായിരുന്നതായി കണ്ടെത്തി. പിന്നീട് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്‍ക്വസ്‌റ്റ് നടപടിക്കിടെയാണ് വസ്‌ത്രത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ആ സമയത്തു കത്തു പൂര്‍ണമായി കാണാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ വാര്‍ഡ് അംഗത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി കത്തു കാണണമെന്ന് ആവശ്യപ്പെട്ടു.
കൈക്കൂലി ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. സാധാരണക്കാരന് ജീവിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണു കത്തില്‍ എഴുതിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കത്തിലെ എഴുത്തില്‍ അവ്യക്തയുള്ളതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.