പൊലീസിനും സര്‍ക്കാരിനും എതിരെ ഉയർന്ന വിമർശനം ഇങ്ങനെ
കത്തോലിക്കാ സഭയെ പിണക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രധാനമായും ആരോപണം ഉയർന്നത്. സഭയുടെ സമ്പത്തും വോട്ട്ബാങ്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ പിന്തരിപ്പിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. സാധാരണക്കാരന് ലഭിക്കാത്ത ഇളവ് ബിഷപ്പിന് ലഭിക്കുന്നതിന് പിന്നിൽ സഭയുടെ ഇടപെടലുണ്ടെന്ന വിമർശനങ്ങളും വന്നു.
പൊലീസിന്റെ ഭാഷ്യം ഇങ്ങനെ
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കില്ല. അതുകൊണ്ട് ചാടിക്കയറി അറസ്റ്റ് ചെയ്താൽ കുറ്റവാളി രക്ഷപ്പെടും. കാത്തിരുന്ന് തെളിവുകൾ ശേഖരിച്ചശേഷമേ അറസ്റ്റിലേക്ക് കടക്കാനാകൂ. പരാതിക്കാരുടെയും ബിഷപ്പിന്റെയും മൊഴികളിൽ വൈരുധ്യം നീക്കാൻ സമയം വേണം. പരാതിക്കാരിക്ക് നീതി ലഭിക്കണമെങ്കിൽ കുറ്റമറ്റരീതിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്.
advertisement