പരാതി നല്‍കി 86ാം ദിനം അറസ്റ്റ്; നിയമവിളിയുടെ നാള്‍വഴി ഇങ്ങനെ
Last Updated:
മിഷണറീസ് ഓഫ് ജീസസിലെ 43കാരിയായ കന്യാസ്ത്രീയെ 53കാരനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി നൽകിയിട്ട് 86 ദിവസമായിരിക്കുന്നു. പരാതി നൽകി നാളിതുവരെയായിട്ടും ബിഷപ്പിനെതിരെ നടപടി എടുക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തുന്ന സമരം 14 ാം ദിവസത്തിലാണ്. കേസിന്‍റെ നാൾവഴികളിലേക്ക്...
ജൂണ്‍ 25: കന്യാസ്ത്രീയില്‍ നിന്ന് ഭീഷണി ഉണ്ടാകുന്നെന്നു കാട്ടി ബിഷപ്പ് കോട്ടയം എസ്.പിക്ക് പരാതി നല്‍കി. മൊഴിയെടുക്കാനെത്തിയ പൊലീസിനോട് കന്യാസ്ത്രീ തന്നെ ബിഷപ്പ് പീഡനത്തിന് ഇരയാക്കിയെന്നു വെളിപ്പെടുത്തി.
ജൂണ്‍ 27: ബിഷപ്പ് പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീയും കോട്ടയം എസ്.പിക്ക് പരാതി നൽകി. പരാതി പരിശോധിക്കാൻ കുറവിലങ്ങാട് പൊലീസിന് നിർദേശം നൽകി.
ജൂണ്‍ 28: ബിഷപ്പിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ജൂണ്‍ 29: കേസ് വൈക്കം ഡിവൈ.എസ്.പിയ്ക്ക് കൈമാറുന്നു. സീന്‍ മഹസര്‍ തയാറാക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിക്കുന്നു. പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രജിസ്റ്റര്‍ പിടിച്ചെടുത്തു. പീഡനത്തിന് ഇരയായെന്ന് പരാതിയില്‍ ആരോപിച്ച കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നു.
advertisement
ജൂണ്‍ 30: പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു.
ജൂലൈ 5: സി.ആര്‍.പി.സി സെക്ഷന്‍ 164 പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. മൊഴി പരിശോധിച്ചതില്‍ നിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് വ്യക്തമാകുന്നു.
ജൂലൈ 10: ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി എടുക്കുന്നു. ലൈംഗികാതിക്രമണം നടന്നതായി ഡോക്ടര്‍ മൊഴി നല്‍കുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലെ കന്യാസ്ത്രീകളുടെയും മൊഴിയെടുത്തു.
advertisement
ജൂലൈ 14: കന്യാസ്ത്രീ പരാതി പറഞ്ഞ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കുന്നു. ജലന്തര്‍ രൂപതയില്‍ സേവനം അനുഷ്ഠിക്കുകയും പിന്നീട് സഭ വിടുകയും ചെയ്ത ഒരു കന്യാസ്ത്രീയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികള്‍ എടുക്കുന്നു.
ജൂലൈ 16: സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു.
ജൂലൈ 17: സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു. കന്യാസ്ത്രീ അച്ഛനെഴുതിയ കത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്കെന്തിലും സംഭവിച്ചാല്‍ ബിഷപ്പ് ഫ്രാങ്കോ ആണ് ഉത്തരവാദിയെന്നും എഴുതിയിരുന്നു.
advertisement
ജൂലൈ 19: കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് ഫോണില്‍ പരാതി പറഞ്ഞതിനെപ്പറ്റി പരാതിക്കാരിയോട് വിശദമായി ചോദിക്കുന്നു.
ജൂലൈ 20: സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ മൊഴി ബാംഗ്ലൂരില്‍ ചെന്നെടുക്കുന്നു. അവര്‍ രണ്ടുപേരും സഭ വിട്ടു.
ജൂലൈ 24: ഒരു കന്യാസ്ത്രീയുടേയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴിയെടുക്കുന്നു. കന്യാസ്ത്രീകള്‍ രണ്ടുപേരും സഭ വിട്ടു.
ജൂലൈ 27: കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രത്യേക ദൂതന്‍ വഴി എത്തിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കുന്നു
ജൂലൈ 28: ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പോയിയെങ്കിലും കാര്‍ ഇല്ലായിരുന്നതിനാല്‍ അതിന്റെ ആര്‍.സി ഉടമസ്ഥന് കാര്‍ ഹാജരാക്കാന്‍ നോട്ടീസ് കൊടുത്തു.
advertisement
ജൂലൈ 30: എറണാകുളം രൂപതയിലെ ഒരു വൈദികനെ ചോദ്യം ചെയ്തു.
ജൂലൈ 31: കാര്‍ ഹാജരാക്കിയപ്പോള്‍ ആര്‍ സി ഉടമസ്ഥനെയും ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ചപ്പോള്‍ ഉണ്ടായിരുന്ന ഡ്രൈവറെയും ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. കാര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതിനിടയില്‍ മുഖ്യ സാക്ഷിയായ ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും മൊഴിയെടുക്കുന്നു. ഉജ്ജെയിനിലെത്തി ബിഷപ്പിനെ കണ്ടു വിശദമായി ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു.
ഓഗസ്റ്റ് 3: കേസ് അന്വേഷണത്തിനായി അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോകുന്നു. രണ്ട് ദിവസം പൊലീസിന് ബിഷപ്പിനെ കാണാന്‍ കഴിഞ്ഞില്ല.
advertisement
ഓഗസ്റ്റ് 13: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈക്കം ഡിവൈ.എസ്.പി പി.കെ സുഭാഷ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഓഗസ്റ്റ് 13: ജലന്ധറിലെ ബിഷപ്പ് ഹൌസിൽവെച്ച് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നു. രാത്രിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ 14ന് പുലർച്ചെ വരെ നീണ്ടു. ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തു.
ഓഗസ്റ്റ് 15: ബിഷപ്പിനെ ചോദ്യം ചെയ്തശേഷം ഡൽഹിയിൽനിന്ന് മടങ്ങിയ അന്വേഷണ സംഘം പിറ്റേദിവസം കേരളത്തിൽ തിരിച്ചെത്തി.
ഓഗസ്റ്റ് 27: പരാതി നൽകി രണ്ടുമാസം തികയുന്ന ദിവസം. പ്രളയക്കെടുതിയ്ക്ക് ശേഷം മാധ്യമങ്ങൾ വീണ്ടും കേസ് കുത്തിപ്പൊക്കി.
advertisement
ഓഗസ്റ്റ് 29: സ്കൂട്ടറിലെ ബ്രേക്ക് തകരാറിലാക്കി കന്യാസ്ത്രീയെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന് കുറവിലങ്ങാട് പൊലീസിന് പരാതി ലഭിച്ചു.
ഓഗസ്റ്റ് 30: ആദ്യമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ ആരോപിച്ച മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 8: ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചു. ഫ്രാങ്കോയെ ചോദ്യം ചെയ്യാതെ കന്യാസ്ത്രീയെ വിളിപ്പിച്ച് നിരന്തരം മൊഴി എടുത്തതോടെ കന്യാസ്ത്രീകൾ നിലപാട് കടുപ്പിക്കുകയായിരുന്നു. സമരം തുടങ്ങാൻ സെന്‍റ് മേരീസ് പിറവി തിരുന്നാൾ ദിനം തെരഞ്ഞെടുത്തതും ശ്രദ്ധേയമായി.
സെപ്റ്റംബര്‍ 10: കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ സഭാവിരുദ്ധ ശക്തികളാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
സെപ്റ്റംബര്‍ 12: ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തുടര്‍ന്ന് ഈ മാസം 19ന് മുമ്പ് ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
സെപ്റ്റംബർ 13: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിന്മേലുള്ള പൊലീസ് അന്വേഷണത്തിൽ അപാകതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്നും ബിഷപ്പിന്റെ അറസ്റ്റ് എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നും കോടതി പറഞ്ഞു.
സെപ്റ്റംബർ 18: ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബർ 26-ലേക്ക് മാറ്റി
സെപ്റ്റംബർ 19: ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുന്നു. തൃപ്പുണിത്തുറയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഫ്രാങ്കോയെ ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറിലെറേ നീണ്ട ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് വൈകിട്ട് ആറരയോടെയാണ്.
സെപ്റ്റംബർ 20: രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കൽ ഹാജരായി. ചോദ്യം ചെയ്യലിന് ഒടുവിൽ തൽക്കാലം ഇന്ന് അറസ്റ്റ് ചെയ്യേണ്ടെന്നും അടുത്ത ദിവസം കൂടി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ആഡംബര ഹോട്ടലിലേക്ക് തന്നെ മടങ്ങി
സെപ്റ്റംബർ 21: രാവിലെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മൂന്ന് ദിവസത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി.
Location :
First Published :
September 14, 2018 8:25 AM IST