അതോടെ മലയാളികളുടെ ട്രോളിലേക്ക് മറ്റൊരു ജീവി ഓടിയെത്തി. കേരളത്തിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും വരെ ഉറക്കം കെടുത്തുന്ന സാക്ഷാല്‍ മരപ്പട്ടി. മലയാളത്തിൽ ഏറെ പഴക്കമുള്ള ഒരു ചൊല്ലാണ് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന്. രണ്ടാളും ഒരുപോലെയാണെന്ന രീതിയിൽ ഉപയോഗിക്കുന്ന ഈ ചൊല്ലിൽ അത്ര നല്ലതല്ലാത്ത സമാനസ്വഭാവമുള്ള രണ്ടു പേരുടെ ഐക്യം എന്നതാണ് പ്രയോഗം.
ഈനാംപേച്ചിയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.
advertisement
ഉറുമ്പ് പ്രധാന ആഹാരമായതിനാല്‍ ഉറമ്പുതീനി എന്നൊരു പേരും ഈനാംപേച്ചിക്ക് ഉണ്ട്. Pangolin എന്നാല്‍ മലായ് ഭാഷയില്‍ ഉരുണ്ടുകൂടുന്നത് എന്നാണ് അര്‍ത്ഥം. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഏതാണ്ട് ഒരു മാസത്തിൽ കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതിൽ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് ചൈനീസ് ഗവേഷകർ എത്തിയിരുന്നു. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നായിരുന്നു 2020 ഫെബ്രുവരിയിലെ കണ്ടെത്തൽ.
ഈനാംപേച്ചിയുടെ മാംസത്തിന് ഔഷധഗുണമുള്ളതാണെന്ന കരുതിയാണ് മനുഷ്യര്‍ 1.5 കിലോ 33 കിലോ വരെ ഭാരം വരുന്ന ഇവയെ വേട്ടയാടുന്നത്. നിയമപ്രകാരം ഈനാംപേച്ചിയെ വേട്ടയാടുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്. 2012 മുതലാണ് ഫ്രെബുവരി 12 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നത്. Say No to Pangolin Meat എന്നതാണ് ലോക ഈനാംപേച്ചി ദിനാചരണത്തിന്‍റെ സന്ദേശം.
Also Read - ലോക ഈനാംപേച്ചി ദിനം; വംശനാശത്തിന്‍റെ വക്കിലെത്തിയ ജീവിവര്‍ഗം
Paradoxurus hermaphroditus എന്നാണ് മരപ്പട്ടിയുടെ ശാസ്ത്രീയ നാമം. വെരുകുമായി അടുത്ത സാമ്യമുള്ള ഇവ സസ്തനി വര്‍ഗത്തില്‍ ഉള്‍പ്പെട്ട ജീവിയാണ്. രാത്രികാലങ്ങളിലാണ് ഇരതേടിയുള്ള സഞ്ചാരം. കൂട്ടില്‍ കിടക്കുന്ന കോഴികളെ മാത്രമല്ല . പനങ്കുലയും, തെങ്ങിൻ പൂക്കുലയും കരിക്കും പഴവര്‍ഗങ്ങളും ചെറിയ ജീവികളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്. 3-3.5 കിലോ വരെ ഭാരം. മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളം. വാലിന് മാത്രം ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തില്‍ നിറെയ കറുത്തരോമങ്ങളാണുണ്ടാവുക.
സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളുണ്ടാകാറില്ല. അപകടഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുകയും കടിക്കുകയും മാന്തുകയും ചെയ്യും
സംസ്ഥാനത്തെ മാറി വരുന്ന മുന്നണി ഭരണ സംവിധാനത്തെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തിലും ഇവരായിരുന്നു കഥാപാത്രങ്ങള്‍. 'ഈനാംപേച്ചി പോകുമ്പോൾ മരപ്പട്ടി വരും എന്ന അവസ്ഥയാണ് സംസ്ഥാനത്തിന്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

