കെഎസ്ആർടിസിയുടെ പേരിന്മേലുള്ള നിയമപോരാട്ടം
2014-ലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തമ്മിൽ കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി നിയമയുദ്ധം ആരംഭിച്ചത്. 1965-ൽ കേരളത്തിലാണ് കെഎസ്ആർടിസി സ്ഥാപിക്കപ്പെട്ടതെങ്കിൽ, കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത് 1970-കളിലാണ്. എന്നാൽ ചെന്നൈ ട്രേഡ് മാർക്ക്സ് രജിസ്ട്രിയിൽ കർണാടകയും സമാനമായ പേര് രജിസ്റ്റർ ചെയ്തിരുന്നു. കേരളം 1965-ൽ സ്ഥാപിതമായതാണെങ്കിലും, കൃത്യമായ രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് 1969-ൽ പുറത്തിറങ്ങിയ പ്രേം നസീർ ചിത്രം 'കണ്ണൂർ ഡീലക്സ്' ഒരു നിർണായക തെളിവായി മാറിയത്. ഈ സിനിമയിലെ മിക്ക രംഗങ്ങളും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സിലാണ് ചിത്രീകരിച്ചിരുന്നത്. ബസ്സിന്റെ പുറത്ത് വ്യക്തമായി കാണിച്ചിരുന്ന 'കെഎസ്ആർടിസി' എന്ന ചുരുക്കപ്പേരും, രണ്ട് ആനകൾ ചേർന്നുള്ള ലോഗോയും കോടതിയിൽ കേരളം ഹാജരാക്കിയതോടെ, കെഎസ്ആർടിസി എന്ന പേരിന് കേരളത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ഈ വിധി കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.
advertisement