കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരില്‍ കണ്ട് സംസ്ഥാനത്തിന്റെ ആശങ്ക ഉന്നയിച്ചിരുന്നു.
വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ക്ക് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കത്തയച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
advertisement
P.V. Anvar | പി.വി. അൻവർ എം.എൽ.എ. നിർമ്മിച്ച അനധികൃത റോപ്പ്‌വേ പൊളിച്ചുനീക്കുന്നു
അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ (P.V. Anvar MLA) ഭാര്യാപിതാവിന്റെ റോപ്പ്‌വേ (unauthorised ropeway) പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്പ്‌വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്.
പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി. വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ റോപ്പ്‌വേ പൊളിക്കുന്നത്. 1,47,000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ്പ്‌വേ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്‌സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ്പ്‌വേ പൊളിക്കാന്‍ പഞ്ചായത്ത് തയ്യാറായത്.
റോപ്പ്‌വേ പൊളിക്കാന്‍ പലതവണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അബ്ദുല്‍ലത്തീഫ് തയ്യാറായിരുന്നില്ല. ഓംബുഡ്‌സ്മാന്റെ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം തേടി അബ്ദുല്‍ലത്തീഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.
