TRENDING:

'SDPI വെൽഫെയർ പാർട്ടി വോട്ടുകൾ വേണ്ടെന്ന് പറയില്ല'; ന്യൂസ് 18 മീറ്റ് ദി ലീഡറിൽ ഇ പി ജയരാജൻ

Last Updated:

ഇടതുപക്ഷ നയത്തെ അംഗീകരിക്കുന്നതുകൊണ്ടാണ് എസ്ഡിപിഐ വെൽഫെയർ പാർട്ടികളിൽ ഉള്ളവർ വോട്ട് ചെയ്യുന്നതെന്നും ഇപി ജയരാജൻ

advertisement
തിരുവനന്തപുരം: എസ്ഡിപിഐ വെൽഫെയർ പാർട്ടി ഇവരുടെ വോട്ടുകൾ വേണ്ടെന്ന് പറയില്ലെന്ന് ഇ പി ജയരാജൻ.ഈ പാർട്ടികളുടെ ന്യൂനപക്ഷ വർഗീയതയെ സിപിഎം എതിർക്കുന്നുണ്ട്.ഇടതുപക്ഷ നയത്തെ അംഗീകരിക്കുന്നതുകൊണ്ടാണ് ഈ പാർട്ടികളിൽ ഉള്ളവർ വോട്ട് ചെയ്യുന്നത്. അത് എങ്ങനെ വേണ്ടെന്ന് പറയാനാകുമെന്നും ഈ പി ജയരാജൻ പറഞ്ഞു. ന്യൂസ് 18 സീനിയർ എഡിറ്റർ മഞ്ജുഷ് ഗോപാലുമായി മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
News18
News18
advertisement

ഇടതുപക്ഷം ഉണ്ടെങ്കിലേ നാട് രക്ഷപ്പെടു എന്ന ചിന്ത ജനങ്ങൾക്കുണ്ട്. ഒരു വർഗീയതയ്ക്ക് പരിഹാരം മറ്റൊരു വർഗീയതയല്ല, മതനിരപേക്ഷതയാണ്. എല്ലാ മനുഷ്യരിലും സാഹോദര്യവും ഐക്യവും വളർത്തിയെടുക്കാനാണ് ഇടതുപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. മതവിശ്വാസികൾക്ക് പള്ളിയിൽ പോകാനും ചർച്ചിൽ പോകാനും അമ്പലത്തിൽ പോകാനും ഉള്ള സാഹചര്യം സൃഷ്ടിക്കാൻ ഇവിടെ ഇടതുപക്ഷം ഉണ്ടെങ്കിലേ സാധ്യമാകൂ. അക്കാര്യം ഇന്ന് ന്യൂനപക്ഷങ്ങൾ അടക്കമുള്ള ജന വിഭാഗങ്ങൾ മനസ്സിലാക്കുന്നുണ്ട്. രാജ്യത്ത് പുരോഗതി ഉണ്ടാവണമെങ്കിൽ ഇടതുപക്ഷം വരണമെന്ന ചിന്തയുള്ള എത്രപേർ കോൺഗ്രസിനകത്ത് തന്നെ ഉണ്ട്.അവരെല്ലാം ഇടതുപക്ഷത്തിന് അനുകൂലമായി മാറി വരികയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് മുന്നണികളിലും ഇന്ന് പിണറായി വിജയനെ പോലെ ദീർഘവീക്ഷണമുള്ള ഒരു ഭരണതന്ത്രജ്ഞൻ ഇല്ല എന്നും എല്ലാവരും അംഗീകരിക്കേണ്ട നേതാവാണ് പിണറായി വിജയൻ എന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് അടക്കമുള്ളവർ അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുക്കണം എന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'SDPI വെൽഫെയർ പാർട്ടി വോട്ടുകൾ വേണ്ടെന്ന് പറയില്ല'; ന്യൂസ് 18 മീറ്റ് ദി ലീഡറിൽ ഇ പി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories