TRENDING:

'പിണറായിസം അവസാനിപ്പിക്കാൻ എന്തും അടിയറ വെയ്ക്കും'; യുഡിഎഫിന്റെ വോട്ട് പിടിച്ചു എന്ന് പറയേണ്ട: പി വി അൻവർ

Last Updated:

സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവും അൻവർ ആവർത്തിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി പിവി അൻവർ. പിണറായിസം അവസാനിപ്പിക്കാൻ എന്തും അടിയറ വെയ്ക്കുമെന്ന് അൻവർ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചുകൊണ്ട് മികച്ച പ്രകടനമാണ് പി വി അൻവർ കാഴ്ചവയ്ക്കുന്നത്.
News18
News18
advertisement

രണ്ടുവട്ടം നിലമ്പൂരിൽ നിന്നും എംഎൽഎ ആയ അൻവർ, 12 റൗണ്ട് കഴിഞ്ഞപ്പോൾ പതിമൂന്നായിരത്തിലേറെ വോട്ടുകൾ ആണ് നേടിയത്. പിണറായിത്തിനെതിരെയുള്ള വോട്ടുകളാണ് തനിക്ക് കിട്ടിയതന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന്റെ വോട്ടുകളാണ് പിടിച്ചതെന്ന് പറയേണ്ട. എൽഡിഎഫിൽ നിന്നാണ് കൂടുതൽ വോട്ടുകൾ തനിക്ക് ലഭിച്ചത് എന്നും അൻവർ അവകാശപ്പെട്ടു. സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടയിൽ അപ്രതീക്ഷിത നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂർ മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് നിലനിർത്തുന്ന പി വി അൻവറിനെ തള്ളാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിൽ അൻവർ ഘടകം ആയെന്നും ജനങ്ങൾക്കിടയിൽ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിസം അവസാനിപ്പിക്കാൻ എന്തും അടിയറ വെയ്ക്കും'; യുഡിഎഫിന്റെ വോട്ട് പിടിച്ചു എന്ന് പറയേണ്ട: പി വി അൻവർ
Open in App
Home
Video
Impact Shorts
Web Stories