TRENDING:

ആലപ്പുഴയിൽ ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Last Updated:

തിങ്കളാഴ്ച രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് രമ്യയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ വഴക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
advertisement

തിങ്കളാഴ്ച രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമ്യയെ ജനസേവാകേന്ദ്രത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാർഥി മരിച്ചു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാർഥി അന്തരിച്ചു. പ്ലസ്ടു വിദ്യാർഥിയായ രോഹിത് ബി ഏലിയാസ് (17) ആണുമരിച്ചത്. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്‌ക്‌ ചീഫ് സബ് എഡിറ്റർ കൂത്താട്ടുകുളം മണ്ണത്തൂർ ഇലവുങ്കൽ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെന്റ്‌ പിറ്റേഴ്‌സ്‌ കോളേജ്‌ മലയാള വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ബി ബിന്ദുവിന്റെയും ഏക മകനാണ്‌. വഴിത്തല സെന്റ്‌ സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിയാണ്.

advertisement

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പകൽ 12.45നാണ്‌ അന്ത്യം. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകി. ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ മണ്ണത്തൂരിലെ വീട്ടിൽ പൊതുദർശനത്തിനുവയ്‌ക്കും. ഉച്ചയ്ക്ക് ഒന്നിന്‌ മുവാറ്റുപുഴ പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും.

20ന് വൈകിട്ട് മൂന്നിന്‌ മണ്ണത്തൂരിൽനിന്ന്‌ ആറൂർ ബസ് സ്റ്റോപ്പിലേക്ക് സുഹൃത്തിന്റെ സ്‌കൂട്ടറിൽ പിന്നിലിരുന്ന്‌ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വൈദ്യൂതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രോഹിതിനെയും സ്‌കൂട്ടർ ഓടിച്ചിരുന്ന, ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ഡാൻ ബെന്നി (18)യെയും നാട്ടുകാർ ഉടനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി. തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ രാജഗിരിയിലേക്ക്‌ മാറ്റുകയായിരുന്നു. ഡാൻ ചികിത്സയിലാണ്‌.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories