TRENDING:

വനിതാ മതിൽ: പൊതുഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവിടില്ലെന്ന് മുഖ്യമന്ത്രി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വനിതാ മതിലിനുവേണ്ടി പൊതു ഖനാവില്‍നിന്നും ഒരു രൂപ പോലും ചെലവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയിലെ സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നത്. വനിതാ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് പണം മാറ്റിവച്ചു എന്നാണ് കോടതിയിൽ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement

വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി . സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തർ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴി‍ഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് അഴിമതിയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ മതിൽ: പൊതുഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവിടില്ലെന്ന് മുഖ്യമന്ത്രി