ബിജെപി സംസ്ഥാന സമിതി അംഗമുള്‍പ്പെടെ നാല് പേര്‍ സിപിഎമ്മിലേക്ക്
Last Updated:
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് ക്യഷ്ണകുമാറുള്‍പ്പെടെ നാല് പേര്‍ സിപിഎമ്മിലേക്ക്. ശബരിമലവിഷയത്തില്‍ ബിജെപിയുടെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് ബിജെപി വിട്ടത്.
സിപിഎം നെടുമങ്ങാട് ഏര്യാ സെന്റര്‍ അംഗമായിരുന്ന കൃഷ്ണകുമാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഭാര്യ ഗിരിജാദേവിക്കൊപ്പമായിരുന്നു നേരത്തേ സിപിഎം വിട്ടത്. ബിജെപി സംസ്ഥാന സെക്രട്ടറിയായ ഗിരിജാദേവി സിപിഎം നേതൃത്വത്തിലുള്ള വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സിപിഎം വിട്ട ഗിരിജാദേവിയെ 2013 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിച്ചിരുന്നു. ഇവരും വൈകാതെ സിപിഎമ്മില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെ വിട്ടു
കൃഷ്ണകുമാര്‍ നല്ല പ്രവര്‍ത്തകനായിരുന്നെന്നും പാര്‍ട്ടി വിടാനുള്ള കാരണംപരിശോധിക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ പ്രതികരിച്ചു. അതേസയമം വെള്ളനാട മേഖലയില്‍ ജനസ്വാധീനമുള്ള നേതാവായ കൃഷ്ണകുമാറിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കൃഷ്ണകുമാറിനൊപ്പം സിപിഎമ്മിലേക്കു വന്ന മറ്റു മൂന്നു പേരും നേരത്തേ സിപിഎം പ്രാദേശിക നേതാക്കളായിരുന്നു.
advertisement
രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തതെന്നും ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 2:43 PM IST


