മലപ്പുറത്തെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമാണ് അരീക്കോട് മാങ്കടവ് സ്വദേശിയായ ഈ 22 കാരൻ.
നിലവില്‍ 554 മില്യണ്‍ വ്യൂസ് ആണ് റിസ്വാന്റെ റീല്‍ നേടിയത്. ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാളുംകൂടുതല്‍ കാഴ്ചക്കാരാണ് റിസ്വാന്റെ റീലിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023 നവംബറിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് റിസ്വാന്‍ അടിച്ചുവിട്ട ഫുട്‌ബോള്‍ ഒരു ഭാഗത്തെ പാറയില്‍ തട്ടി അടുത്ത പാറയിലേക്ക് തെറിച്ച് അവിടുന്ന് വെള്ളച്ചാട്ടത്തിനകത്തേക്ക് തെറിച്ചുവീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ അവിശ്വസനീയമായ അനുഭവമായിരുന്നുവിതെന്നാണ് റിസ്വാനും പറയുന്നത്. സുഹൃത്തുക്കളോടൊപ്പം ഒരു തമാശയ്‌ക്കെടുത്ത വീഡിയോയാണ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ വരെ എത്തിനില്‍ക്കുന്നതെന്നും റിസ്വാന്‍ പറഞ്ഞു.
advertisement
'' ഞാനിതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം ഒരു തമാശയ്ക്ക് എടുത്ത വീഡിയോയായിരുന്നു ഇത്. വീഡിയോ പോസ്റ്റ് ചെയ്ത് പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ലക്ഷം വ്യൂസ് ലഭിച്ചു. വീട്ടിലെത്തിയപ്പോഴേക്കും വീഡിയോ കണ്ട ആളുകളുടെ എണ്ണം പത്ത് ലക്ഷത്തോളമായി,'' റിസ്വാന്‍ പറഞ്ഞു.
വൈറലായതോടെ വീഡിയോയ്ക്ക് 92 ലക്ഷം ലൈക്കുകളും 42000 കമന്റുകളും ലഭിച്ചു. ഫുട്‌ബോള്‍ പ്രേമികളും മറ്റുള്ളവരും ഒരുപോലെ വീഡിയോ ഏറ്റെടുത്തു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
2024 ജനുവരി എട്ടിനാണ് റിസ്വാനെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഒരു ഫുട്‌ബോളും കൈയില്‍പ്പിടിച്ച് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി റിസ്വാന്‍ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
21കാരനായ റിസ്വാന്‍ സമാനമായ പ്രകടനങ്ങള്‍ ഇതിനുമുമ്പും വീഡിയോയായി ഷെയര്‍ ചെയ്തിട്ടുണ്ട്. മലമുകളിലും കാറിനുമുകളിലും വെള്ളത്തിനടിയിലും തന്റെ ഫുട്‌ബോള്‍ വൈദഗ്ധ്യം റിസ്വാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ പിടിച്ചിരുക്കുന്ന അഭ്യാസപ്രകടനമാണ് റിസ്വാന്റെ അപൂര്‍വ്വനേട്ടത്തിന് കാരണം.
മലപ്പുറം ടൗണിൽ നിന്നും ഏതാണ്ട് ഒരു മണിക്കൂർ അകലെ ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ടിലാണ് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.ദേശീയ സാഹസിക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ മലപ്പുറം ജില്ലയിലെ ആദ്യ ടൂറിസം കേന്ദ്രമാണ് കേരളംകുണ്ട്.