ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും ധാർമികതയുണ്ടെങ്കിൽ മുതിർന്ന നേതാക്കൾ ഇത്തരം യുവ നേതാക്കളെ നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് റിനി ആവശ്യപ്പെട്ടു. അദ്ദേഹം രാജി വെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രസ്ഥാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തെക്കുറിച്ചും റിനി തുറന്നു സംസാരിച്ചു. "ഇത്തരം പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരണം. പക്ഷേ സമൂഹം അവരെ നാണം കെടുത്തും. ചിലർ എന്നോട് ചോദിച്ചു, 'ആ പറയുന്ന പെൺകുട്ടി നിങ്ങളാണെന്ന് ആളുകൾ ചിന്തിക്കില്ലേ' എന്ന്. ഒരു സ്ത്രീ തുറന്നുപറയുമ്പോൾ, അവൾക്ക് ചാരിത്രം നഷ്ടപ്പെട്ടു എന്നൊക്കെ സമൂഹം പറയും. ഇത് സ്ത്രീകളെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് അവർക്ക് തുറന്നുപറയാൻ ഭയമുള്ളത്." - റിനി വ്യക്തമാക്കി.
advertisement
ഇത്തരം പ്രവർത്തികൾ ചെയ്യുന്ന പുരുഷനെ സമൂഹം മിടുക്കനായി കാണുമ്പോൾ, അതിന്റെ ഇരയായ സ്ത്രീയെയാണ് സമൂഹം മോശമായി ചിത്രീകരിക്കുന്നത്. തന്റെ ദുരനുഭവം വിവരിച്ചപ്പോൾ ഒരു പ്രമുഖ വ്യക്തി 'ഇത് അവന്റെ മിടുക്കായിട്ട് മാത്രമേ കാണാൻ സാധിക്കൂ' എന്ന് പറഞ്ഞതായി റിനി വെളിപ്പെടുത്തിയത് ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്.