TRENDING:

'ചാടല്ലേ എന്ന് ഉറക്കെ വിളിച്ചു.. പക്ഷേ'; ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചു

Last Updated:

ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ‌ ചാടി യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ജീവനൊടുക്കി. ചെറുതന കന്നോലിൽ കോളനിയിൽ താമസിക്കുന്ന ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശിനിയായ 17കാരി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെ കരുവാറ്റ റെയിൽവേ ക്രോസിന് സമീപമാണ് സംഭവം. തിരുവനന്തപുരം നോർത്ത്- അമൃത്സർ എക്സ്പ്രസിന് മുന്നിലേക്ക് ഇരുവരും എടുത്ത് ചാടുകയായിരുന്നു.
ശ്രീജിത്ത്
ശ്രീജിത്ത്
advertisement

ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിലായിരുന്നു. ഇരവരും പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ട് ഗേറ്റ് കീപ്പർക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂർവം പാസഞ്ചർ ട്രെയിനുകൾക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാൾ‍ട്ട് സ്റ്റേഷനിൽ ഇരുവരും എത്തി ട്രെയിൻ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. അമൃത്സർ എക്സ്പ്രസിനായി ഗേറ്റ് അടച്ചതിനു പിന്നാലെ ഇരുവരും ട്രാക്കിനോട് അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഗേറ്റ്കീപ്പർ ഉടൻ തന്നെ അപകടം മണത്തു.

വൈകാതെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്ക് ചാടുകയായിരുന്നു. ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

advertisement

ട്രെയിൻ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയിൽ എത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്. വിദ്യാർത്ഥിനിയുമായി സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച‌ ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് വിവരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചാടല്ലേ എന്ന് ഉറക്കെ വിളിച്ചു.. പക്ഷേ'; ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories