TRENDING:

തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

Last Updated:

ചികിത്സാ പിഴവാരോപിച്ച് തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി മുഹമ്മദ് (32) ആണ് മരിച്ചത്. ചികിത്സാ പിഴവാരോപിച്ച് തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
സുമി മുഹമ്മദ്
സുമി മുഹമ്മദ്
advertisement

ഇതും വായിക്കുക: ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത്; നിർബന്ധിച്ച് നൽകിയത് നാലുമാസം ഗർഭിണിയായിരിക്കെ

60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ഒരു കോടി ചെലവുള്ള കാൻസർ ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. കാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടിൽ തെറാപ്പി. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രികൾ തയ്യാറായിട്ടില്ല

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
Open in App
Home
Video
Impact Shorts
Web Stories