ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് യുവതിയുടെ ഭർത്താവ്.
Also Read-മഗ്‌രിബ് നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തിഒരുമിച്ചു താമസിച്ചുവരുകയായിരുന്നു.മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.
advertisement
Also Read-തിരുവനന്തപുരത്ത് നായ്ക്കൾ ചത്ത നിലയിൽ; വിഷം കൊടുത്ത് കൊന്നതെന്ന് സംശയം
തന്റെ സഹോദരിക്കു ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ളപീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസിൽ മരിച്ച ഐശര്യയുടെ സഹോദരൻ പരാതി നൽകി. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)