തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജിൽ SFIയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പ്രതികരിച്ച് കൊണ്ട് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതും ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റതും രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. നഗരത്തിലെ അക്രമ പ്രവർത്തനങ്ങൾക്ക് ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമാക്കി യൂണിവേഴ്സിറ്റി കോളേജിനെ SFI മാറ്റിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹം; സർക്കാര്‍ റിപ്പോർട്ട് തേടി
മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയത്തെ വിദ്യാർത്ഥികളുടെ രക്തം വീഴുന്ന കലാലയമാക്കി SFl മാറ്റി. ഒരു വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയും വിദ്യാർത്ഥികൾ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി തെരുവിലിറങ്ങിയതും അധ്യാപകർക്കും പ്രിൻസിപ്പാളിനും വിദ്യാർത്ഥികൾക്കും മേൽ നിയന്ത്രണങ്ങൾ ഇല്ലാത്തതും യൂണിവേഴ്സിറ്റി കോളേജിലെ പഠനാന്തരീക്ഷം നഷ്ടപ്പെടുന്നതിന്‍റെ ഉദാഹരണങ്ങളാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
advertisement
വിദ്യാർത്ഥികൾക്ക് സമാധാനപരമയ വിദ്യാഭ്യാസ അന്തരീഷം ഒരുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും യൂത്ത് കോൺഗ്രസ് പാർലമെന്‍റ് പ്രസിഡന്‍റ് വിനോദ് യേശുദാസും വൈസ് പ്രസിഡന്‍റ് ആർ.ഒ അരുണും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.