എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹം; സർക്കാര്‍ റിപ്പോർട്ട് തേടി

Last Updated:

നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കൈയ്യിൽ കത്തി ഉണ്ടായിരുന്നുവെന്നും ഇത് വീശി പെൺകുട്ടികളെയടക്കം ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഉമർഖാൻ പറഞ്ഞു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹവുമായി വിദ്യാർഥികൾ. കോളജിൽ നടക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടായിസമാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
കോളജിൽ യൂണിയൻ നേതാക്കളുടെ റൗണ്ട്സ് ഉണ്ടെന്നും ഈ സമയത്ത് മറ്റു വിദ്യാർഥികൾ പുറത്തിറങ്ങാൻ പാടില്ലെന്നാണ് ഉത്തരവെന്ന് വിദ്യാര്‍ഥികൾ പറയുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നതു കണ്ടാൽ തെറിവിളിയാണെന്നും വിദ്യാർഥികൾ പറയുന്നു.
മരച്ചുവട്ടിലിരുന്നതിനെ ചൊല്ലിയാണ് ഇന്ന് ആക്രമണം ഉണ്ടായതെന്ന് പരുക്കേറ്റ ഉമർഖാൻ പറഞ്ഞു. ആദ്യം മർദിച്ചത് ജൂനിയർ വിദ്യാർഥികളായ ആരോമലും അമറുമാണെന്നും ഉമർഖാൻ വ്യക്തമാക്കി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കൈയ്യിൽ കത്തി ഉണ്ടായിരുന്നുവെന്നും ഇത് വീശി പെൺകുട്ടികളെയടക്കം ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഉമർഖാൻ പറഞ്ഞു.
advertisement
അതിനിടെ യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ സർക്കാർ ഇടപെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ റിപ്പോർട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നുച്ചയോടെയാണ് കോളജിൽ സംഘര്‍ഷം ഉണ്ടായത്. സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിന് കുത്തേറ്റിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹം; സർക്കാര്‍ റിപ്പോർട്ട് തേടി
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement