Also Read-കാസർകോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് FIR
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലിയോട് സ്വദേശി കൃപേഷ്, ശരത് ലാൽ എന്നിവർ കൊല ചെയ്യപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരേയും കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2019 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്