കാസർകോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് FIR
കാസർകോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് FIR
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയകൊലപാതകമെന്ന് എഫ് ഐ ആർ.
Last Updated :
Share this:
കാസർകോഡ്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയകൊലപാതകമെന്ന് എഫ് ഐ ആർ. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. കൊലപാതകിയുടേതെന്ന സംശയിക്കുന്ന മൊബൈൽ ഫോണും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധത്തിന്‍റെ ഭാഗവുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഐ ജി ബൽറാം കുമാഡ ഉപാധ്യയ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൊല്ലപ്പെട്ട ആൾക്കാരെ ചിലർ ഭീഷണിപ്പെടുത്തിയതായി എഫ് ഐ ആറിൽ ഉള്ളതായും അന്വേഷണസംഘം പറഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നിൽ സി പി എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, കോൺഗ്രസിന്‍റെ ആരോപണം സി പി എം നിഷേധിച്ചു.
കൊല്ലപ്പെട്ട ശരത്തിന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഞായാറാഴ്ച രാത്രി ആയിരുന്നു കാസർകോഡ് കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.