തമ്പലക്കാട് കീച്ചേരിൽ രാജ് മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ ട്ടുട്ടു എന്ന് വിളിക്കുന്ന അഭിജിത്താണ് (33 ) മരിച്ചത്. തമ്പലക്കാട് ആലപ്പാട്ട് വയലിൽ വ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദീപു അപകടത്തിൽ ഗുരുതര അവസ്ഥയിൽ പാലാ മാർ സ്ലീവാ ആശുപത്രിയിൽ കഴിയുന്നു.
അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് പൊൻകുന്നം തെക്കേത്തുകവല വെട്ടുവേലിയിൽ വിഷ്ണു പ്രസാദ്, വിഷ്ണു പ്രസാദിന്റെ ബന്ധു പ്രണവ് ബാബു, എന്നിവരും കാറിൽ ഉണ്ടായിരുന്നു.
advertisement
വ്യാഴാഴ്ചയായിരുന്നു ആതിരയുടെയുടെയും വിഷ്ണു പ്രസാദിന്റെയും വിവാഹം. ആതിരയുടെ വീട്ടിൽ നിന്നും വിഷ്ണുപ്രസാദിന്റെ തെക്കേത്തുകവലയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് .
വിഷ്ണു പ്രസാദ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തമ്പലക്കാട് നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിയിൽ നിന്നും ചിറക്കടവ് റോഡിലേക്ക് തിരിഞ്ഞപ്പോൾ,വാഹനം നിയന്ത്രണം തെറ്റി നേരെ റോഡ് സൈഡിലേക്ക് പാഞ്ഞുകയറി സ്വകാര്യ ലാബിന്റെ മുൻ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കാറിന്റെ പിൻഭാഗത്ത് വലതു വശത്തിരുന്നിരുന്ന ദീപുവിന് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.
അഭിജിത് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു . അപകടത്തിൽ എയർ ബാഗ് തുറന്നതിനാൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന ആതിരയും വിഷ്ണു പ്രസാദും പിൻസീറ്റിലെ നടുവിൽ ഇരുന്നിരുന്ന പ്രണവ് ബാബുവും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു .
അഭിജിത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ഏഴരയോടെ വീട്ടുവളപ്പിൽ