"സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല. കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അത് കൊണ്ടാണ് പ്രസംഗം എവിടെയെങ്കിലും കൊണ്ടു പോയി ഒന്നവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ധേഹത്തിന് സാധിക്കാതിരുന്നത്."- ഫിറോസ് കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
പാസാകില്ലെന്നുറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ് സഭയിൽ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് യു.ഡി.എഫ് അംഗങ്ങളുടെ നിയമസഭയിലെ ഇന്നത്തെ പ്രസംഗം. എല്ലാവരും അസാധ്യ പെർഫോമൻസ്! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.എം ഷാജി, ഷാഫി പറമ്പിൽ എന്നിവരുടെ പ്രസംഗങ്ങൾ എടുത്തു പറയേണ്ടതാണ്.
advertisement
സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല. കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അത് കൊണ്ടാണ് പ്രസംഗം എവിടെയെങ്കിലും കൊണ്ടു പോയി ഒന്നവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ധേഹത്തിന് സാധിക്കാതിരുന്നത്.
ഇടതു സർക്കാറിനെതിരെയുള്ള ജനങ്ങളുടെ അവിശ്വാസം സഭയിൽ രേഖപ്പെടുത്തിയ യു.ഡി.എഫ് എം.എൽ.എമാർക്ക് അഭിനന്ദനങ്ങൾ!!!