'മുഖ്യമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അഭിപ്രായവത്യാസം വേറെയുണ്ട്. അത് ഞങ്ങള്‍ വേറെ പറയും. പക്ഷേ, ഗവർണര്‍ പിണറായി വിജയനെ ജനാധിപത്യം പഠിപ്പിക്കുമ്പോൾ ആര്‍.എസ്.എസില്‍ നിന്നും ഇതൊന്നും പഠിക്കേണ്ട ഗതികേട് ഞങ്ങള്‍ക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മൂന്നരക്കോടി മലയാളികളുടെ അഭിപ്രായമാണ്. മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രതിനിധിയെന്ന നിലയില്‍ത്തന്നെ ഞാന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയാണ്'- ഇതാണ് അഡ്വ. ഫൈസൽ ബാബുവിന്‍റെ പ്രസംഗം.
പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. യൂത്ത് ലീഗ് സംഘടിപ്പിച്ച ഡേ - നൈറ്റ് മാര്‍ച്ചിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത കാര്യവും ഫൈസൽ ബാബു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റായ ഫൈസൽ ബാബു പാര്‍ട്ടി വേദികളിലെ സ്ഥിരം പ്രഭാഷകനാണ്.
advertisement
സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നു: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
പൗരത്വ നിയമഭേദഗതിക്ക് എതിരെ ഒരുമിച്ച് പോരാട്ടം നടത്തുമ്പോഴും കെ.എം ഷാജി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. മറ്റു ചില മുസ്ലിം സംഘടനകളും പൗരത്വ നിയമഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാവിന്‍റെ പരാമര്‍ശം.