മകന്റെ താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്ന് ആരോപണമാണ് കുടുംബം ഉന്നയിച്ചത്. മകനോട് വൈരാഗ്യ ബുദ്ധിയോടെയാണ് അധികൃതർ പെരുമാറിയത്. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയിൽ അധികൃതർ പറഞ്ഞുവെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.
ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തില്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ തൃശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി.
advertisement
കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്റെ മുടി കഴിഞ്ഞ ദിവസമാണ് ജയില്‍ അധികൃതര്‍ മുറിച്ചത്. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. അതേസമയം ജയിലിനകത്തെ അച്ചടക്കം കാക്കാനാണ് മുടി മുറിച്ചതെന്നാണ് വിയ്യൂര്‍ ജില്ലാ ജയില്‍ സുപ്രണ്ടിന്റെ റിപ്പോര്‍ട്ട്.