അതേസമയം ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്റെ വധശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് ആരിസ് ഖാൻ സമർപ്പിച്ച അപ്പീലിലാണ് വിധി. ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, അമിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 2021ൽ ആയിരുന്നു ഡൽഹി സാകേത് കോടതി ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 186, 333, 353, 302, 397, ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവയെ അടിസ്ഥാനമാക്കി ഇയാൾ കുറ്റക്കാരനാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സന്ദീപ് യാദവ് ഖാൻ കണ്ടെത്തുകയായിരുന്നു.
advertisement
” പ്രതി കൂട്ടാളികൾക്കൊപ്പം സ്വമേധയാ ഒരു എസ്‌ഐയെ ഗുരുതരമായി പരിക്കേൽപിച്ചതായി കേസിൽ തെളിയിക്കപ്പെട്ടു. ഖാൻ കൂട്ടാളികളുമായി ചേർന്ന് മനഃപൂർവവും ബോധപൂർവവും തോക്കുപയോഗിച്ച് ശർമയെ കൊലപ്പെടുത്താൻ ബലപ്രയോഗം നടത്തിയതായും രേഖകളിൽ നിന്ന് വ്യക്തമാണ് ” എന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു. കൂടാതെ ഹാജരാക്കിയ തെളിവുകൾ സംശയാതീതമായി തെളിയിക്കപ്പെട്ടു എന്നും കോടതി നിരീക്ഷിച്ചു.