TRENDING:

മിമിക്രിയിലൂടെ സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് പരാതി: സന്തോഷ് പണ്ഡിറ്റിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

Last Updated:

സ്വകാര്യ ടെലിവിഷന്‍ ചാനലിലെ മിമിക്രി പരിപാടിക്കിടെ സുരാജ് തന്നെ അപമാനിച്ചെന്ന് ആരോപിച്ചാണ് സന്തോഷ് പണ്ഡിറ്റ് കോടതിയെ സമീപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടന്‍ സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ മിമിക്രി പരിപാടിക്കിടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ചാണ് സന്തോഷ് പണ്ഡിറ്റ് കോടതിയെ സമീപിച്ചത്. നടന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തി ജസ്റ്റിസ് എൻ. നഗരേഷാണ് ഹര്‍ജി തള്ളിയത്.
advertisement

2018ൽ സംപ്രേഷണം ചെയ്‌ത മിമിക്രി പരിപാടിയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന്‌ ആരോപിച്ച് സന്തോഷ് പണ്ഡിറ്റ്‌ ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ  ഹർജി നൽകിയിരുന്നു. എന്നാൽ, സ്വകാര്യ അന്യായത്തിൽ കേസ്‌ എടുക്കാനാകില്ലെന്ന്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനെതിരെയാണ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയത്‌. മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകരണകല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചതെന്നും ഇതിനാല്‍ ആൾമാറാട്ടമാണെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
മിമിക്രിയിലൂടെ സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് പരാതി: സന്തോഷ് പണ്ഡിറ്റിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories