ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് 2022 ജൂലൈയില്‍ വില്ലുപുരം ജില്ലാ കോടതിയില്‍ നിന്ന് വെല്ലൂരിലെ കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് വെങ്കിടേഷ് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഉത്തരവ്. ജൂണ്‍ 28-ന് വെല്ലൂര്‍ ജില്ലാ കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കിയിരുന്നു.
പ്രത്യേക കോടതികള്‍ ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നതായി ജസ്റ്റിസ് വെങ്കിടേഷ് ബുധനാഴ്ച അഭിപ്രായപ്പെട്ടു. സ്പെഷ്യൽ കോടതിയില്‍ ചില പിശകുകളുണ്ടെന്ന് പറയേണ്ടി വരും. കുറ്റാരോപിതര്‍ക്കും പ്രോസിക്യൂഷനും ഇടയില്‍ കാര്യമായ തിരിമറി നടന്നിട്ടുണ്ട്, ചീഫ് ജസ്റ്റിസ് പറഞ്ഞു.
advertisement
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2011-ലാണ് മന്ത്രി രാമചന്ദ്രന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത് എന്നിവര്‍ക്കെതിരേ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ കേസ് എടുത്തത്. 44.59 ലക്ഷം രൂപയുടെ സ്വത്ത് കൈവശം വെച്ചതിനായിരുന്നു ഇത്. എന്നാല്‍, ക്രിമിനല്‍ കുറ്റം ഇവര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മൂന്നുപേരെയും ജൂലൈയില്‍ കോടതി വെറുതെ വിട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.
ഇതിന് സമാനമായ രീതിയില്‍ മന്ത്രി തങ്കം തേനരുശുവിനും ഭാര്യക്കുമെതിരേ 74.48 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് 2012-ല്‍ കേസെടുത്തിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം ഇവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഴിമതി വിരുദ്ധ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കുറ്റവിമുക്തരാക്കി.
മന്ത്രിമാര്‍ക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം കേസ് എടുത്തിരുന്നെങ്കിലും പിന്നീട് കുറ്റം ചെയ്തിട്ടില്ലെന്ന് കാട്ടി അന്തിമ മറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് വെങ്കിടേഷ് ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്തു. ഈ അന്തിമ റിപ്പോര്‍ട്ട് പ്രത്യേക കോടതി തിടുക്കപ്പെട്ട് അംഗീകരിച്ചതായും അത് മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന് തികച്ചും വിപരീതമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.