ഒക്‌ലഹോമ സുപ്രീം കോടതി കൗൺസിൽ ഓൺ ജുഡീഷ്യൽ കംപ്ലയിന്റ്‌സ് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ട്രാസി സോഡർസ്ട്രോമിന് ജഡ്ജിയായിരിക്കാൻ യോഗ്യതയില്ലെന്നും ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നതിനിടെ, പ്രോസിക്യൂട്ടറെ പരിഹസിച്ചും പ്രതിഭാഗം അഭിഭാഷകനെ അഭിനന്ദിച്ചും വിചാരണയ്ക്കിടെ ട്രാസി സോഡർസ്ട്രോം അഞ്ഞൂറോളം സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിരുന്നു. ജൂലൈ മുതൽ സോഡർസ്ട്രോം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
Also read-ഡൽഹി ബട്ല ഹൗസ് ഏറ്റുമുട്ടൽ: പ്രതി ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു
advertisement
അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതു വരെ ട്രാസി സോഡർസ്ട്രോം സസ്പെൻഷനിൽ ആയിരുന്നു. ശമ്പളത്തോടെ ആയിരുന്നു സസ്പെൻഷൻ. ജഡ്ജിയെ ബെഞ്ചിൽ നിന്ന് നീക്കം ചെയ്യണോ വേണ്ടയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. 2027 ജനുവരിയിലാണ് സോഡർസ്ട്രോമിന്റെ കാലാവധി അവസാനിക്കുന്നത്.
ക്രിസിതൻ ടൈലർ മാർട്‌സാൽ എന്നയാളെ വിചാരണ ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. തന്റെ കാമുകിയുടെ മകനും രണ്ടു വയസുകാരനുമായ ബ്രാക്‌സ്റ്റൺ ഡാങ്കറിനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. പ്രതിഭാഗം അഭിഭാഷകനെ വിചാരണക്കിടെ ജഡ്ജി അഭിനന്ദിച്ചിരുന്നു.
കേസിൽ, കുട്ടിയുടെ അമ്മ ജൂഡിത്ത് മുൻപ് കുറ്റസമ്മതം നടത്തിയിരുന്നു. ജൂഡിത്തിന് 25 വർഷം തടവുശിക്ഷയാണ് വിധിച്ചത്.