നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും 4 വര്‍ഷത്തിനിടെ 135 ആനകള്‍ കേരളത്തില്‍ ചരിഞ്ഞെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഈക്കാര്യങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്താനാകുന്നത് ഹൈക്കോടതിക്ക് ആണെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.
പ്രാധന്യമുള്ള പല വിഷയങ്ങളും രാജ്യത്തുണ്ടെന്നും ഇതില്‍ എല്ലാം സുപ്രീംകോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതികളുടെ തീരുമാനങ്ങളില്‍ പിഴവുണ്ടെങ്കില്‍ ആ കാര്യങ്ങളില്‍ ഇടപെടാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, നാട്ടാനകള്‍ക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഡിസംബറിലേക്ക് മാറ്റി.
advertisement
Location :
New Delhi,New Delhi,Delhi
First Published :
October 10, 2023 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു