TRENDING:

ബാങ്കിലെ ജോലി വിട്ട യുവതി ശര്‍ക്കര ചേര്‍ത്ത ചായപ്പൊടി കച്ചവടത്തിലൂടെ പ്രതിമാസം സമ്പാദിക്കുന്നത് 5 ലക്ഷം രൂപ

Last Updated:

ബാങ്കുദ്യോഗസ്ഥയായിരുന്നു പല്ലവി. ആ ജോലി ഉപേക്ഷിച്ചാണ് ബിസിനസിലേക്ക് തിരിഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വ്യത്യസ്തമായ ബിസിനസ് ആശയങ്ങള്‍ നടപ്പിലാക്കി വിജയം കൈവരിക്കുന്നവരുടെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോളാപൂര്‍ സ്വദേശിയായ പല്ലവി ധന്‍രാജ് വാലെ. ശര്‍ക്കര കൊണ്ടുള്ള ചായപ്പൊടി നിര്‍മ്മിക്കുന്ന ബിസിനസിനാണ് പല്ലവി തുടക്കം കുറിച്ചത്. നാലഞ്ചുവര്‍ഷം മുമ്പാണ് പല്ലവി ഈ നൂതനാശയം ബിസിനസായി വളര്‍ത്തിയെടുത്തത്. ഇതിലൂടെ പ്രതിമാസം അഞ്ച് ലക്ഷം രൂപവരെയാണ് പല്ലവി സമ്പാദിക്കുന്നത്.
പല്ലവി
പല്ലവി
advertisement

ബാങ്കുദ്യോഗസ്ഥയായിരുന്നു പല്ലവി. ആ ജോലി ഉപേക്ഷിച്ചാണ് പല്ലവി ബിസിനസിലേക്ക് തിരിഞ്ഞത്. ബാങ്ക് ജോലിയിലെ തിരക്കുകള്‍ കാരണം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ വീട്ടില്‍ തന്നെ ഒരു ബിസിനസ് തുടങ്ങാന്‍ പല്ലവി തീരുമാനിച്ചത്. അങ്ങനെയാണ് ആരോഗ്യകരമായ ചായപ്പൊടി നിര്‍മാണത്തിലേക്ക് പല്ലവി തിരിഞ്ഞത്. തുടര്‍ന്ന് ശര്‍ക്കര ചേര്‍ത്തുള്ള ചായപ്പൊടിയുണ്ടാക്കാന്‍ പല്ലവി തീരുമാനിച്ചു.

ഇന്ന് ഭൂരിഭാഗം പേരും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ മിക്കവാറും പേരും പഞ്ചസാര തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മനസിലാക്കിയ പല്ലവി അഞ്ച് രുചികളിലുള്ള ചായപ്പൊടി നിര്‍മിക്കാന്‍ തുടങ്ങി. ഹെര്‍ബല്‍ ചായപ്പൊടി, തുളസി, മസാല, ഏലയ്ക്ക, ആയുര്‍വേദിക് ചായപ്പൊടി എന്നിവയാണ് പല്ലവി വിപണിയിലെത്തിച്ചത്.

advertisement

എന്നാല്‍ ചായപ്പൊടിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല പല്ലവിയുടെ ബിസിനസ്. ശര്‍ക്കര കൊണ്ടുള്ള ബിസ്‌കറ്റും പല്ലവി വിപണിയിലെത്തിച്ചു. കൂടാതെ പലതരം കറിപ്പൊടികള്‍, മുരിങ്ങ പൗഡര്‍, ബ്രഡ്, തുടങ്ങിയവയും പല്ലവിയുടെ നിര്‍മാണ യൂണിറ്റില്‍ നിന്ന് വിപണിയിലേക്ക് എത്തി. പ്രതിമാസം 700 കിലോഗ്രാം മുതല്‍ 800 കിലോഗ്രാം ചായപ്പൊടിയാണ് പല്ലവി വില്‍ക്കുന്നത്.

Summary: Pallavi initially worked in a bank, but her demanding schedule caused her to neglect her children. As a result, she made the decision to leave her job and start a business from home. After reflecting on ways to make everyday tea healthier, she was inspired to create a jaggery tea powder premix, a healthier alternative to the traditional tea consumed in every household

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ബാങ്കിലെ ജോലി വിട്ട യുവതി ശര്‍ക്കര ചേര്‍ത്ത ചായപ്പൊടി കച്ചവടത്തിലൂടെ പ്രതിമാസം സമ്പാദിക്കുന്നത് 5 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories