TRENDING:

ചായക്കട അത്ര മോശം പണിയല്ല! കോളേജ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ ചായക്കട തുടങ്ങി പ്രതിവര്‍ഷ വരുമാനം 5 കോടി രൂപ

Last Updated:

ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള എലിസബത്ത് സ്ട്രീറ്റിലാണ് അദ്ദേഹം തന്റെ ഈ സംരംഭം ആരംഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോളേജ് പഠനം പാതിയിലുപേക്ഷിച്ച് ബിസിനസിലേക്ക് തിരിയുന്നവരുടെ കഥകള്‍ നാം പതിവായി കേള്‍ക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിജയഗാഥയാണ് ബംഗളുരു സ്വദേശിയായ സഞ്ജിത് കൊണ്ഡയ്ക്ക് പറയാനുള്ളത്. പഠനം പാതിയിലുപേക്ഷിച്ച് അദ്ദേഹം ഒരു ചായക്കട തുടങ്ങി. ഈ ബിസിനസില്‍ നിന്നും പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് സഞ്ജിത് സമ്പാദിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള എലിസബത്ത് സ്ട്രീറ്റിലാണ് അദ്ദേഹം തന്റെ ഈ സംരംഭം ആരംഭിച്ചത്. 'Dropout Chaiwala' എന്നാണ് സഞ്ജിത് കൊണ്ഡയുടെ ബ്രാന്‍ഡ് അറിയപ്പെടുന്നത്.
News18
News18
advertisement

2018ലാണ് സഞ്ജിത്ത് തന്റെ യാത്ര ആരംഭിച്ചത്. തന്റെ പതിനെട്ടാം വയസിലാണ് സഞ്ജിത്ത് ഓസ്‌ട്രേലിയയില്‍ പഠിക്കാനായി എത്തുന്നത്. ലാ ട്രോബ് യൂണിവേഴ്‌സിറ്റിയുടെ ബുണ്ഡോര ക്യാംപസില്‍ ബിസിനസ് സ്റ്റഡീസില്‍ ബിരുദം നേടാനായി സഞ്ജിത്ത് എത്തി. ആദ്യത്തെ നാല് സെമസ്റ്റര്‍ വരെ സഞ്ജിത്ത് പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു. എന്നാല്‍ അഞ്ചാമത്തെ സെമസ്റ്റര്‍ കാലയളവില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തുള്ള ലോകത്തെപ്പറ്റിയും ബിസിനസ് സാധ്യതകളെപ്പറ്റിയും അറിയാന്‍ സഞ്ജിത്ത് തീരുമാനിച്ചു. കൂടാതെ ചായയോടുള്ള തന്റെ ഇഷ്ടം അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.

advertisement

പഠനം ഉപേക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ അതൊന്നും സഞ്ജിത്ത് കാര്യമാക്കിയെടുത്തില്ല. സൗദി അറേബ്യയില്‍ മെക്കാനിക്കല്‍ എന്‍ജീനിയറായി ജോലി ചെയ്യുകയാണ് സഞ്ജിത്തിന്റെ പിതാവ്. അദ്ദേഹം കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാമെന്ന് പറഞ്ഞതോടെ സഞ്ജിത്തിന് ധൈര്യം വര്‍ധിച്ചു. മെല്‍ബണില്‍ ചെറിയ ജോലികള്‍ ചെയ്ത് തന്റെ ഉപജീവനമാര്‍ഗം സഞ്ജിത്ത് കണ്ടെത്തി. പാത്രം കഴുകുന്ന ജോലി, പെട്രോള്‍ സ്റ്റേഷനിലെ കാന്റീനിലെ ജോലി എന്നിവയും സഞ്ജിത്ത് ചെയ്തു.

2021ല്‍ തന്റെ സുഹൃത്തുക്കളായ അസര്‍ അഹമ്മദ് സെയ്ദ്, പ്രീതം അകുല, അരുണ്‍ പി സിംഗ് എന്നിവരുടെ സഹായത്തോടെ തന്റെ ചായക്കട ആരംഭിക്കാന്‍ സഞ്ജിത്ത് തീരുമാനിച്ചു. 18 ലക്ഷം രൂപ മൂലധനത്തിലാണ് സഞ്ജിത്തിന്റെ സംരംഭം ആരംഭിച്ചത്. സഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ സംരംഭത്തിന് Dropout Chaiwala എന്ന് പേരിട്ടത്. വളരെ പെട്ടെന്നാണ് ഈ ബ്രാന്‍ഡ് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായത്.

advertisement

ആദ്യ ഘട്ടത്തില്‍ അഞ്ച് തരം ചായകളാണ് സഞ്ജിത്ത് കടയിലെത്തുന്നവര്‍ക്ക് നല്‍കിയിരുന്നത്. മസാല ചായ, ജിഞ്ചര്‍-ഹണി, മിന്റ്-ലെമണ്‍ ചായയും നല്‍കിയിരുന്നു. വൈകാതെ തന്നെ സഞ്ജിത്തിന്റെ ചായക്കടയിലേക്ക് ആളുകള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി. പിന്നീട് സമൂസ, സാന്‍ഡ്‌വിച്ച് തുടങ്ങിയ ലഘുപലഹാരങ്ങളും ചായയോടൊപ്പം നല്‍കാന്‍ സഞ്ജിത്ത് തീരുമാനിച്ചു. ഒരു കപ്പ് ചായയ്ക്കും ലഘുപലഹാരത്തിനും 270 രൂപയാണ് (4.50 ഡോളര്‍) ഈടാക്കിയിരുന്നത്.

2023 മാര്‍ച്ചോടെ ഒരു മൊബൈല്‍ ടീ ട്രക്കും (സഞ്ചരിക്കുന്ന ചായക്കട) സഞ്ജിത്ത് ആരംഭിച്ചു. അതേവര്‍ഷം ഓഗസ്റ്റോടെ ലാ ട്രോബ് തെരുവിലും മെല്‍ബണിലെ സതേണ്‍ ക്രോസ് സ്റ്റേഷനിലും ഓരോ ഔട്ട്‌ലെറ്റ് വീതം ആരംഭിക്കാനും സഞ്ജിത്തിന് സാധിച്ചു. ഇന്ന് 40ലധികം പേരാണ് സഞ്ജിത്തിന്റെ സംരംഭത്തിന് കീഴില്‍ ജോലി ചെയ്യുന്നത്.

advertisement

2022ലെ മാധ്യമറിപ്പോര്‍ട്ട് പ്രകാരം സഞ്ജിത്തിന്റെ സംരംഭത്തിന്റെ പ്രതിവര്‍ഷ വരുമാനം ഏകദേശം 5.2 കോടി രൂപയായിരുന്നു (650,000 ഡോളര്‍). പുതിയ കണക്കുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചെലവുകള്‍ കഴിഞ്ഞ് വരുമാനത്തിന്റെ ഏകദേശം 20 ശതമാനത്തോളമാണ് സഞ്ജിത്തിന്റെ സമ്പാദ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ചായക്കട അത്ര മോശം പണിയല്ല! കോളേജ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ ചായക്കട തുടങ്ങി പ്രതിവര്‍ഷ വരുമാനം 5 കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories