അമേരിക്കയ്ക്ക് പകരം ഇന്ത്യയില്‍ കുട്ടികള്‍ അവരുടെ കുട്ടിക്കാലം ചെലവഴിക്കുന്നതിലൂടെ അവരുടെ ജീവിതം കൂടുതല്‍ സുഖകരമാക്കാന്‍ കഴിയുന്ന ചില വഴികളിതാ എന്ന് പറഞ്ഞുകൊണ്ടാണ് സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ എട്ട് കാരണങ്ങള്‍ അവര്‍ വിശദീകരിച്ചിരിക്കുന്നത്.
സാംസ്‌കാരികപരമായ അവബോധം, എല്ലാ കാര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവ്, ഒന്നിലധികം ഭാഷകൾ പഠിക്കാനുള്ള അവസരം, അപരിചിതമായ സാഹചര്യങ്ങളില്‍ പ്രതിരോധിച്ച് നില്‍ക്കാനുള്ള ശേഷി, ചെറുപ്രായത്തില്‍ തന്നെ സ്വാതന്ത്ര്യം ലഭിക്കുന്നത് തുടങ്ങിയ വിവിധ ഘടങ്ങളെ ഫിഷര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ കുട്ടികള്‍ വളര്‍ന്നാല്‍ തന്റെ കുട്ടികള്‍ക്ക് സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും ഭാഷകളുടെയും സമ്പന്നമായ വൈവിധ്യവുമായി പരിചയം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും പഠിക്കാന്‍ അവസരം ലഭിക്കും. ഒന്നിലധികം ഭാഷകള്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത് അവരുടെ വൈജ്ഞാനിക തലം വികസിപ്പിക്കുമെന്നും ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
സാംസ്‌കാരിക അവബോധവും പൊരുത്തപ്പെടലും; ഇന്ത്യയില്‍ താമസിക്കുന്നതിലൂടെ എന്റെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷകളിും ആചാരങ്ങളും അടുത്തറിയും. വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വിലമതിപ്പും വളര്‍ത്തിയെടുക്കാന്‍ അത് അവരെ സഹായിക്കും. തുറന്ന മനസ്സോടെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളാനും എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നു.
ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യം: ഇന്ത്യ നിരവധി ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും കേന്ദ്രമാണ്. എന്റെ കുട്ടികള്‍ ഹിന്ദി പഠിക്കുകയും ഇംഗ്ലീഷിനൊപ്പം മറ്റ് നിരവധി ഭാഷകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. പല ഭാഷകളുമായുള്ള ഇടപെടല്‍ അവരുടെ ബുദ്ധി വികസിപ്പിക്കുകയും ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുകയും ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആഗോളവീക്ഷണം: ഇന്ത്യയില്‍ വളരുന്ന കുട്ടികള്‍ ആഗോളകാര്യങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ ഉള്ളവരായിരിക്കും. ആഗോള പ്രശ്‌നങ്ങള്‍, പ്രാദേശികമായ വെല്ലുവിളികള്‍, വ്യത്യസ്തമായ സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കും. ഇത് ആഗോള കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ സൂക്ഷ്മമായ ഒരു വീക്ഷണം വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിക്കുന്നു.
തിരിച്ചടികളില്‍ നിന്ന് കരകയറാനും സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവസരം: മറ്റൊരു രാജ്യത്ത് താമസിക്കുമ്പോള്‍ കുട്ടികള്‍ക്ക് നിരവധി വെല്ലുവിളികളെ മറികടക്കേണ്ടതായി വരും. ഒരു പുതിയ സ്‌കൂള്‍ സംവിധാനവുമായി പൊരുത്തപ്പെടുന്നത് മുതല്‍ പ്രാദേശിക ആചാരങ്ങള്‍ മനസ്സിലാക്കുന്നത് വരെ അതില്‍ ഉള്‍പ്പെടുന്നു. ഇത് തിരിച്ചടികളില്‍ നിന്ന് കരയറാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഒപ്പം സ്വാതന്ത്ര്യം നേടിയെടുക്കാനുമുള്ള കഴിവുകള്‍ വളര്‍ത്തുന്നു.
വൈകാരിക ബുദ്ധിശക്തി: ഇന്ത്യയിലെ വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക മാനദണ്ഡങ്ങളിലേക്കും കുടുംബ ഘടനകളിലും സമ്പര്‍ക്കം പുലര്‍ത്തുന്നത് കുട്ടികളുടെ വൈകാരിക ബുദ്ധിശക്തി വികസിപ്പിക്കാന്‍ സഹായിക്കും. പല സ്വഭാവക്കാരായ ആളുകളുമായി ഇടപഴകാനും വ്യത്യസ്ത വൈകാരിക സൂചനകള്‍ മനസ്സിലാക്കാനും സഹാനുഭൂതിയും സാമൂഹികമായ ഉത്തരവാദിത്തങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ പഠിക്കുന്നു.
ശക്തമായ കുടുംബബന്ധങ്ങള്‍: പല ഇന്ത്യന്‍ കുടുംബങ്ങളിലും അടുത്ത ബന്ധങ്ങള്‍ക്കും വിപുലമായ കുടുംബ ശൃംഖലകള്‍ക്കും പ്രാധാന്യം നല്‍കി വരുന്നു. ഇത് കുട്ടികള്‍ക്ക് അവരെക്കുറിച്ചുള്ള ബോധം, വൈകാരിക പിന്തുണ, വ്യക്തികേന്ദ്രീകൃതമായ അമേരിക്കന്‍ മാതൃകയില്‍ നിന്ന് വളരെ വ്യത്യസ്തമായി ആഴത്തിലുള്ള കുടുംബബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കാൻ സഹായിക്കുന്നു.
ലാളിത്യവും കൃതജ്ഞതയും നിറഞ്ഞ ജീവിതം: സാമ്പത്തും ദാരിദ്ര്യവുമായി വലിയ അന്തരമുള്ള ഒരു രാജ്യത്ത് താമസിക്കുന്നത് കുട്ടികളില്‍ നന്ദിയും കടപ്പാടും വളർത്തുന്നതിനൊപ്പം ലാളിത്യത്തിന്റെ മൂല്യവും വിലമതിക്കുന്നതിന്റെ പ്രാധാന്യം പഠിപ്പിക്കും.
ആഗോളതലത്തിലുള്ള ബന്ധം: ഇന്ത്യയില്‍ വളരുക വഴി എന്റെ കുട്ടികള്‍ ലോകമെമ്പാടുമുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കും. ഈ ബന്ധങ്ങള്‍ അവരുടെ പിന്നീടുള്ള ജീവിതത്തിലും അവരുടെ കരിയറിലും പ്രയോജനപ്പെടും. ആഗോളബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
അമേരിക്ക വിട്ട് ഇന്ത്യയില്‍ താമസം ആരംഭിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്ന മറ്റൊരു വീഡിയോ കഴിഞ്ഞ വര്‍ഷം ഫിഷര്‍ പങ്കുവെച്ചിരുന്നു. 2017ല്‍ അവര്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സന്തോഷവും സാമുദായിക, സാംസ്‌കാരിക ബന്ധങ്ങളും കണ്ടെത്തിയതായും അവര്‍ പറഞ്ഞു.