ഇദ്ദേഹത്തെ കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കാൻ ജാംനഗറിൽ എത്തിച്ചേർന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഭാര്യ അനുരാധ മഹീന്ദ്ര, മുകേഷ് അംബാനിയുടെ മരുമകന്‍ ആനന്ദ് പിരമൽ, ഡിഎല്‍എഫ് ചെയര്‍മാന്‍ കെപി സിംഗ്, ബ്ലാക്ക് റോക് ചെയര്‍മാന്‍ ലാറി ഫിന്‍ക്, സെറോദ സഹസ്ഥാപകന്‍ നിഖില്‍ കമ്മത്ത്, മേഹ്ത ഗ്രൂപ്പ് ഉടമ ജയ് മേഹ്ത, ബിപിയുടെ മുന്‍ സിഇഒ ബോബ് ഡുഡ്‌ലി, ബിപിയുടെ നിലവിലെ സിഇഒ മുറെ ഓച്ചിന്‍ക്ലോസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിഎംഎസ് പ്രസാദ്, നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല, ഭാര്യ സറീന മേഹ്ത്ത, ബെന്നറ്റ് കോള്‍മാന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയ്ന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല ഭാര്യ നടാഷ പൂനെവാല, മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ഡിയോറ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ ജാംനഗറിലെത്തി.
advertisement
മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയമകനായ അനന്ത് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല മെര്‍ച്ചന്റിന്റേയും മകള്‍ രാധിക മെര്‍ച്ചന്റുമായുള്ള പ്രീവെഡ്ഡിംഗ് ആഘോഷങ്ങളാണ് ജാംനഗറില്‍ മാര്‍ച്ച് 1 മുതല്‍ നടക്കുന്നത്.
മകന്റെ വിവാഹത്തെപ്പറ്റിയുള്ള തന്റെ ആഗ്രഹങ്ങള്‍ കഴിഞ്ഞ ദിവസം നിത അംബാനി പങ്കുവെച്ചിരുന്നു.
"കലയും സംസ്‌കാരവും എന്നും എന്നെ പ്രചോദിച്ചിട്ടേയുള്ളു. അതെന്നില്‍ ആഴത്തില്‍ വേരൂന്നിയിട്ടുമുണ്ട്. രാധികയുമായുള്ള എന്റെ ഇളയമകന്റെ വിവാഹകാര്യത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഒന്നാമതായി പരമ്പരാഗതമായ രീതിയിലുള്ള ആഘോഷമായിരിക്കണം. അതും ഞങ്ങളുടെ മനസ്സില്‍ വലിയ സ്ഥാനമുള്ള ജാംനഗറില്‍ വച്ച്. ഗുജറാത്തില്‍ നിന്ന് വന്നവരാണ് ഞങ്ങള്‍. അവിടെയാണ് മുകേഷും അദ്ദേഹത്തിന്റെ പിതാവും റിഫൈനറി ആരംഭിച്ചത്. കൂടാതെ തരിശായി കിടന്ന പ്രദേശത്തെ ഹരിതാഭമാക്കാനുള്ള എന്റെ പ്രവര്‍ത്തനങ്ങളും ഇവിടെയാണ് ആരംഭിച്ചത്. രണ്ടാമതായി നമ്മുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആഘോഷമായിരിക്കണം വിവാഹമെന്നും എനിക്ക് ആഗ്രഹമുണ്ട്," നിത അംബാനി പറഞ്ഞു.
അതിഥികള്‍ക്ക് ഒൻപത് പേജ് വരുന്ന ഈവന്റ് ഗൈഡും അയച്ചിട്ടുണ്ട്. മാര്‍ച്ച് 1 മുതല്‍ 3വരെയാണ് ആഘോഷം. മൂന്ന് ദിവസവും മൂന്ന് തീമുകളിലാണ് ആഘോഷം സംഘടിപ്പിക്കുക. തീമുകള്‍ക്ക് അനുയോജ്യമായ ഡ്രസ് കോഡാകും എല്ലാവരും പിന്തുടരുക.
Summary: Anil Ambani, Reliance group Managing Director and brother of Mukesh Ambani, with his family have arrived for Anant Ambani, Radhika Merchant pre-wedding festivities in Jamnagar