ക്ലസ്റ്റര്‍ തലവേദനയുടെ ലക്ഷണങ്ങള്‍ (symptoms)
- കണ്ണുകള്‍ക്ക് ചുറ്റുമോ അല്ലെങ്കില്‍ പിന്നിലോ പെട്ടെന്ന് ഉണ്ടാകുന്ന വേദന
- ഏകദേശം 10-15 മിനിറ്റിനുള്ളില്‍ വേദന അതിന്റെ ഉച്ചസ്ഥായിയിലെത്തും
- അസ്വസ്ഥത
- ചുവന്നതോ നിറഞ്ഞതോ ആയ കണ്ണുകള്‍
- മൂക്ക് അടഞ്ഞ അവസ്ഥ
- നെറ്റി വിയര്‍ക്കുക
- വീങ്ങിയ കണ്‍പോളകള്‍
ക്ലസ്റ്റര്‍ തലവേദനയുടെ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളോട് സാമ്യമുള്ളതാകാം. തലവേദന സഹിക്കാൻ പറ്റുന്നതല്ലെങ്കിൽ ഡോക്ടറെ സമീപിക്കുക
ക്ലസ്റ്റര്‍ തലവേദനയുടെ കാരണങ്ങള്‍
ക്ലസ്റ്റര്‍ തലവേദനയുടെ കൃത്യമായ കാരണങ്ങൾ എന്തെന്ന് ഡോക്ടര്‍മാര്‍ക്കും അറിയില്ല. എന്നാൽ മുഖത്തെ ട്രൈജമിനല്‍ ഞരമ്പിന്റെ ഭാഗത്ത് പെട്ടെന്നുണ്ടാകുന്ന ഹിസ്റ്റമിന്‍, (അലര്‍ജിയുണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന രാസവസ്തു) സെറോടോണിന്‍ (നാഡീകോശങ്ങള്‍ സൃഷ്ടിക്കുന്ന ഒരു രാസവസ്തു) ഉല്‍പാദനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിലെ ഹൈപ്പോതലാമസിലെ പ്രശ്‌നമാണ് ഇതിന്റെ പ്രധാന കാരണം. ഇത് സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് കൂടുതലും ബാധിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായത്തിലും തലവേദന ഉണ്ടാകാമെങ്കിലും, മിക്കപ്പോഴും 20 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്.
advertisement
തലവേദനയെ പ്രചോദിപ്പിക്കുന്ന ഘടകങ്ങള്‍
- ലഹരി പാനീയങ്ങള്‍ കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതും
- ട്രക്കിംഗും വിമാന യാത്രയും
- ധാരാളം വെളിച്ചം ( സൂര്യപ്രകാശം ഉള്‍പ്പെടെ)
- വ്യായാമം( ശാരീരിക പ്രവര്‍ത്തനം)
- ചൂട് (ചൂടുവെള്ളത്തിലുള്ള കുളി)
- നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
പരിഹാരമാർഗങ്ങൾ
മദ്യം ഒഴിവാക്കുക: തലവേദന ഉണ്ടാകുമ്പോള്‍ മദ്യം ഒഴിവാക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും.
ചില മരുന്നുകള്‍ ഒഴിവാക്കുക: നൈട്രോഗ്ലിസറിന്‍ ശ്വസിക്കുമ്പോള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിന് കാരണമാകുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ ഇത് ക്ലസ്റ്റര്‍ തലവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചൂടുള്ള താപനിലയില്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം: ഇത് ക്ലസ്റ്റര്‍ തലവേദനയ്ക്ക് കാരണമാകും.
സാധാരണ ശരീര ഊഷ്മാവ് നിലനിര്‍ത്തുക: രോഗസാധ്യതയുള്ളവര്‍ക്ക് ശരീര താപനിലയിലെ പെട്ടെന്നുള്ള വര്‍ദ്ധനവ് തലവേദനയ്ക്ക് കാരണമായേക്കാം.
പുകവലി ഉപേക്ഷിക്കുക: സാധാരണ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ക്ലസ്റ്റര്‍ തലവേദന ബാധിതരില്‍ വലിയൊരു ശതമാനം പുകവലിക്കാരാണ്. ഇത് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പുകവലി ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.
കൃത്യമായ ഉറക്കം: ഉറക്കത്തില്‍ വരുന്ന വ്യത്യാസം ക്ലസ്റ്റര്‍ തലവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
