സംസാരങ്ങള്‍ക്കിടയില്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്.
കുറ്റപ്പെടുത്തലുകള്‍ അരുത്
പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. 'ഇത് നിങ്ങളുടെ തെറ്റാണ്', 'എന്തുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും ഇങ്ങനെ ചെയ്യുന്നത്', 'നിങ്ങള്‍ ഒരിക്കലും നന്നാവില്ല...', എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ പങ്കാളികളെ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും. ഈ പരുഷമായ പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം, നിങ്ങള്‍ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് അവനെ അല്ലെങ്കില്‍ അവളെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക. കൂടാതെ, ഓരോ വ്യക്തിയും ഓരോ രീതിയിലുള്ള സ്വഭാവ സവിശേഷതകള്‍ ഉള്ളവരാണ്.
advertisement
ഞാന്‍ എന്ന മനോബാവം വേണ്ട
ഒരു നല്ല ബന്ധത്തിലെ ആശയവിനിമയത്തില്‍ 'എന്റെ വഴിയാണ് ശരി അല്ലെങ്കില്‍ പെരുവഴി' എന്ന രീതി ശരിയല്ല, 'ഞാന്‍..' എന്ന മനോഭാവത്തിന് നല്ല ബന്ധങ്ങളില്‍ ഇടമില്ല. പരസ്പര സംഭാഷണങ്ങള്‍ക്കാണ് എപ്പോഴും പ്രധാന്യം കൊടുക്കേണ്ടത്. നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇത് പങ്കാളിയ്ക്ക് നിങ്ങളോട് നീരസമുണ്ടാക്കുകയും നിങ്ങളില്‍ നിന്ന് അകലാന്‍ ഇടയാക്കുകയും ചെയ്യും.
പൂര്‍വകാലം പറഞ്ഞ് വേദനിപ്പിക്കുകയോ പഴിചാരുകയോ ചെയ്യരുത്
ഒരു തകര്‍ന്ന ഭൂതകാലമോ ബലഹീനതയോ ഇല്ലാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. അവരില്‍ ചിലര്‍ക്ക് അത് എങ്ങനെ മറികടക്കണമെന്ന് നന്നായി അറിയാം, എന്നാല്‍ കൂടെ നില്‍ക്കേണ്ട ഒരാള്‍ അതിനെക്കുറിച്ച് പറഞ്ഞ് പരിഹസിക്കുമ്പോഴോ അതിനെ ഊന്നിപ്പറയുമ്പോഴോ അത് അവരെ വളരെയധികം വേദനിപ്പിക്കുകയും ബന്ധങ്ങള്‍ തകരാന്‍ കാരണമാകുകയും ചെയ്യുന്നു. വഴക്കുകള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങള്‍ക്കിടയില്‍, നിങ്ങള്‍ ഒരിക്കലും പങ്കാളിയുടെ ദുഃഖകരമായ ഓര്‍മ്മകള്‍ എടുത്ത് ഉപയോഗിക്കാതിരിക്കുക. അങ്ങനെ ഉപയോഗിച്ചാല്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ പോലെ അത് നിങ്ങുടെ ബന്ധത്തിലുണ്ടാകും.
'എന്തുതന്നെയാലും ഞാന്‍ കാര്യമാക്കുന്നില്ല' എന്ന മനോഭാവം ഉപേക്ഷിക്കുക
നല്ല ബന്ധത്തില്‍, 'എന്തുതന്നെയാലും ഞാന്‍ കാര്യമാക്കുന്നില്ല' എന്ന മനോഭാവത്തോടെയുള്ള ഇടപെഴകലുകള്‍ പങ്കാളികളില്‍ സൃഷ്ടിക്കുക തന്നോട് മതിപ്പില്ലെന്ന തോന്നലാണ്. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ ഉപേക്ഷിക്കുക. നിങ്ങള്‍, പങ്കാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിച്ച് മറക്കുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്താല്‍ അവര്‍ക്ക് നിങ്ങളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടാന്‍ തുടങ്ങും. ഇത്തരം പെരുമാറ്റം പങ്കാളികളെ തളര്‍ത്തും. ഒടുവില്‍ നിങ്ങളുടെ ബന്ധത്തിന് ഒരു അവസാനം വേണമെന്ന് തരത്തിലേക്ക് അത് മുന്നോട്ട് നീങ്ങിയേക്കാം.
കണക്ക് സൂക്ഷിക്കരുത്
നിങ്ങളുടെ പങ്കാളിക്ക് വേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍, ഒരിക്കലും അതിന് കണക്ക് സൂക്ഷിക്കരുത്. കാരണം, നിങ്ങള്‍ പങ്കാളിയ്ക്ക് ചെയ്തുകൊടുത്ത കാര്യങ്ങള്‍ക്ക് ഒരു കണക്ക് സൂക്ഷിക്കുകയാണെങ്കില്‍, എന്തു തന്നെ ആയാലും നിങ്ങള്‍ ആ കാര്യങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്തതല്ലെന്ന് മനസ്സിലാകും. ഒരു നല്ല ബന്ധത്തില്‍ അത്തരം അനാരോഗ്യകരമായ മത്സരത്തിന് ഇടമില്ല. നല്ല ബന്ധങ്ങളില്‍ വിജയികളോ പരാജിതരോ ഇല്ലെന്ന് മനസ്സിലാക്കുക.