TRENDING:

26കാരന്‍ നാല് വര്‍ഷം ഡേറ്റിംഗ് നടത്തിയപ്പോൾ 27കാരിയുടെ പ്രായം 48

Last Updated:

താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും ആകെ ആശങ്കയിലായിരിക്കുകയാണെന്നും യുവാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാല് വര്‍ഷം പ്രണയിച്ചതിനുശേഷം കാമുകിക്ക് തന്നേക്കാള്‍ 22 വയസ് കൂടുതലാണെന്ന തിരിച്ചറിവില്‍ യുവാവ്. ഡേറ്റിങ്ങിലായിരുന്ന നാല് വര്‍ഷക്കാലവും പെണ്‍കുട്ടി പ്രായം കുറച്ച് പറഞ്ഞ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. റെഡ്ഡിറ്റിലെ കുറിപ്പിലൂടെയാണ് 26കാരനായ യുവാവ് തന്റെ വ്യത്യസ്തമായ പ്രണയാനുഭവം പങ്കുവെച്ചിട്ടുള്ളത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

27 വയസ്സാണെന്ന് കരുതിയ കാമുകിക്ക് യഥാര്‍ത്ഥത്തില്‍ പ്രായം 48 ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് യുവാവ് പറയുന്നു. ഇതോടെ പ്രണയത്തിന്റെ കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കുമെന്ന് ആശങ്കയായെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. റെഡ്ഡിറ്റില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ അനുഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

1998 ഏപ്രിലിലാണ് താന്‍ ജനിച്ചതെന്നാണ് പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, അവിചാരിതമായി കാമുകിയുടെ ലാപ്‌ടോപ്പ് പരിശോധിക്കുന്നതിനിടെ അവളുടെ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രായത്തിന്റെ കള്ളക്കളി വെളിച്ചത്തായത്. അതില്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനന വര്‍ഷം 1977 ആണെന്ന് കണ്ടെത്തുകയായിരുന്നു.

advertisement

"എനിക്ക് പ്രായം 26 ആണ്. നാല് വര്‍ഷമായി ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ഡേറ്റിങ്ങില്‍ ആണ്. 1998-ല്‍ ജനിച്ചുവെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നാല്‍, അവളുടെ ലാപ്‌ടോപ്പില്‍ ബ്രൗസ് ചെയ്യുന്നതിനിടെ കണ്ടെത്തിയ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയില്‍ നിന്നും ജനന വര്‍ഷം 1977 ആണെന്ന് മനസ്സിലായി", അദ്ദേഹം റെഡ്ഡിറ്റില്‍ കുറിച്ചു.

താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും ആകെ ആശങ്കയിലായിരിക്കുകയാണെന്നും യുവാവ് കുറിപ്പില്‍ പറയുന്നുണ്ട്. അവളുടെ പ്രായത്തെ കുറിച്ച് സംശയിക്കാന്‍ മറ്റ് കാരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അവള്‍ കാണാന്‍ ചെറുപ്പക്കാരിയായിരുന്നു. കാഴ്ചയില്‍ 27 വയസ്സ് മാത്രമേ തോന്നുകയുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി.

advertisement

ദീര്‍ഘകാലം നീണ്ടുനിന്ന തന്റെ ആദ്യ പ്രണമായിരുന്നുവെന്നും ഈ അനുഭവം ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. അവള്‍ അവളുടെ ചര്‍മ്മത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും വളരെ ശ്രദ്ധാലുവായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവളുടെ സുഹൃത്തുക്കളെല്ലാം 27 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരായിരുന്നു. 30നും 40നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരെല്ലാം. എന്നാല്‍, തനിക്ക് അവരെയാരെയും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി. എന്നാല്‍, തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും രക്ഷിതാക്കള്‍ക്കും അവളെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും യുവാവിന്റെ കുറിപ്പില്‍ പറയുന്നു.

എപ്പോഴെങ്കിലും ഐഡിയോ പാസ്‌പോര്‍ട്ടോ ചോദിച്ചാല്‍ അവള്‍ വിഷയം മാറ്റിയതായും യുവാവ് പറയുന്നുണ്ട്. പ്രായം മാത്രമല്ല അദ്ദേഹത്തിന്റെ ആശങ്കയ്ക്ക് കാരണം. ലാപ്‌ടോപ്പില്‍ മറ്റൊരു ബോംബും യുവതി ഒളിപ്പിച്ചിരുന്നു. പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് കിറ്റിന്റെ ഫോട്ടോയും ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നതായാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. അവള്‍ ഒരിക്കലും ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

റെഡ്ഡിറ്റില്‍ പങ്കുവെച്ച യുവാവിന്റെ കുറിപ്പ് വളരെ വേഗത്തിലാണ് വൈറലായത്. ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്നായിരുന്നു കന്റുകളില്‍ പലതും. ഈ ബന്ധം ഉപേക്ഷിക്കാന്‍ പലരും യുവാവിനെ ഉപദേശിച്ചു. 'ഇത് ശരിയാണെങ്കില്‍ ബ്രേക്ക് അപ് ആവൂ' എന്ന് ഒരാള്‍ കമന്റ് ചെയ്തു. പേടിപ്പിക്കുന്ന അനുഭവമാണിതെന്നും ആ സ്ത്രീ ഒരു മനോരോഗിയാണെന്നും മറ്റൊരാള്‍ എഴുതി. ഇതിനെ കുറിച്ച് ആ സ്ത്രീയോട് സംസാരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു മറ്റൊരു കമന്റ്.

മലയാളം വാർത്തകൾ/ വാർത്ത/Life/
26കാരന്‍ നാല് വര്‍ഷം ഡേറ്റിംഗ് നടത്തിയപ്പോൾ 27കാരിയുടെ പ്രായം 48
Open in App
Home
Video
Impact Shorts
Web Stories