സാമൂഹിക മാധ്യമമായ എക്‌സിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'സഹോദരന് തന്റേതായ ചില മുന്‍ഗണനകളുണ്ട്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ ചിത്രം വൈറലായത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം പേരാണ് ഈ ചിത്രം കണ്ടത്. 'എന്തു സംഭവിച്ചാലും ലൂഡോ കളിക്കുന്നത് നിര്‍ത്തരുതെന്ന്' ഫോട്ടോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു. ''സഹോദരാ, അവിടെയും ഇവിടെയും നിങ്ങള്‍ പരാജയപ്പെട്ടതായി'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
വിവാഹത്തിനിടെ വരന്‍മാര്‍ മറ്റ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണത ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമല്ല. അടുത്തിടെ അമേരിക്കയിലെ ഒരു സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകന്‍ തന്റെ വിവാഹ സമയത്ത് ജോലി ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
advertisement
തോട്‌ലിയുടെ സഹസ്ഥാപകനായ കേസി മാക്രെല്‍ ആണ് വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ നൃത്തം ചെയ്യുമ്പോള്‍ ലാപ്‌ടോപ്പില്‍ ജോലി ചെയ്തത്. സ്റ്റാര്‍ട്ടപ്പിന്റെ മറ്റൊരു സഹസ്ഥാപകനായ ടോലി ലിയോനര്‍ഡ് ആണ് സാമൂഹികമാധ്യമമായ ലിങ്ക്ഡ് ഇനില്‍ ഈ ചിത്രം പങ്കുവെച്ചത്.
വിവാഹമണ്ഡപത്തിലരുന്ന് ഓണ്‍ലൈനായി ഷെയര്‍മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്തുന്ന വരന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹമണ്ഡപത്തില്‍ ഇരുന്ന് ഫോണില്‍ നോക്കുന്ന വരനെയാണ് ചിത്രത്തില്‍ കാണുന്നത്.
മനോഹരമായ ഷെര്‍വാണിയും തൊപ്പിയെല്ലാം അണിഞ്ഞാണ് വരന്‍ മണ്ഡപത്തില്‍ ഇരിക്കുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. എങ്കിലും കൈയ്യിലുള്ള ഫോണിലാണ് വരന്റെ ശ്രദ്ധ മുഴുവന്‍. ഫോണ്‍ സൂം ചെയ്ത് നോക്കുമ്പോള്‍ വരന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വരന്‍ അറിയാതെ രഹസ്യമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം 1.5 കോടി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്.
Summary: Video of groom playing Ludo with his friends during a wedding