ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
സയന്‍സ് ഡയറക്റ്റിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് വന്‍കുടല്‍, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം ധാരാളമുണ്ട്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ മത്തങ്ങാ വിത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇക്കാര്യത്തിൽ കൂടുതല്‍ പഠനം അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
നല്ല ഉറക്കം ലഭിക്കുന്നു
മത്തങ്ങ വിത്തുകളില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, ഈ വിത്തുകളില്‍ ട്രിപ്‌റ്റോഫാന്‍, സിങ്ക്, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ്, ഏകദേശം 1 ഗ്രാം മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലുകൾക്ക് ബലം നൽകുന്നു
മഗ്‌നീഷ്യം എല്ലുകൾക്ക് ബലം നൽകുമെന്നാണ് സഹായിക്കുമെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിൽ വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം എന്നിവയ്ക്ക് മഗ്‌നീഷ്യം അത്യാവശ്യമാണെന്നും അതിനാല്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ധർ പറയുന്നു. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് അസ്ഥി ഒടിയുന്നതു പോലുള്ള അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്തുകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ എങ്ങനെ ഉൾപ്പെടുത്താം എന്നു നോക്കാം
1. സ്മൂത്തിസ് പോലുള്ള വിഭവങ്ങളിൽ മത്തങ്ങ കുരു ഉപയോഗിക്കാം.
2.തൈരിലോ ധാന്യത്തിലോ ഇവ യോജിപ്പിച്ച് കഴിക്കാം.
3. സാലഡില്‍ ചേര്‍ത്ത് കഴിക്കാം.
4. കുക്കീസ് ആയി ബേക്ക് ചെയ്ത് ഉപയോഗിക്കാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും മത്തങ്ങ വിത്തുകള്‍ നല്ലതാണ്. ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലും നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന പോഷകമാണ് സിങ്ക്. മത്തങ്ങയുടെ വിത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.