കൃത്രിമമായ രുചിയും നിറവും വേണ്ട
കുഞ്ഞുവാവയ്ക്കുള്ള ഭക്ഷണത്തിൽ കൃത്രിമ നിറവും രുചിയും അൽപ്പം പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണം. സ്വാഭാവികമായ നിറവും രുചിയും മാത്രമേ കുഞ്ഞുവാവയുടെ ഭക്ഷണത്തിൽ ഉണ്ടാകാൻ പാടുള്ളൂ. കുഞ്ഞുങ്ങൾക്കായി ഭക്ഷണം വാങ്ങുമ്പോളൾ അതിലടങ്ങിയിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്നും പരിശോധിച്ചിരിക്കണം.
also read:അധിക വായന കുട്ടികളിൽ കാഴ്ചാ പ്രശ്നമുണ്ടാക്കുമെന്ന് പഠനം
കുറുക്ക് രൂപത്തിലുള്ള ഭക്ഷണം
ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒഴിവാക്കാം. പകരം കുറുക്ക് രൂപത്തിലെ ഭക്ഷണമാണ് കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും ജ്യൂസ് ആക്കുന്നതിന് പകരം വേവിച്ച് കുറുക്ക് രൂപത്തിൽ കുഞ്ഞിന് നൽകാം.
advertisement
ഭക്ഷണത്തിലെ ചേരുവകൾ
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. കൂടാതെ രണ്ടിലധികം ചേരുവകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രമിക്കണം. ഒന്നോ രണ്ടോ ചേരുവകൾ മാത്രമാണ് അനുയോജ്യം. ഏതെങ്കിലും പദാർഥങ്ങളോട് അലർജി ഉണ്ടെങ്കിൽ കണ്ടെത്താൻ ഇത് സഹായിക്കും.
അലർജി ഉണ്ടാക്കുന്നവ ഒഴിവാക്കാം
കുഞ്ഞിന് ഏതെങ്കിലും തരം അലർജി ഉണ്ടെങ്കി ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അലർജി ഉണ്ടാക്കുന്ന ഘടകം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉത്പ്പന്നത്തിന്റെ ലേബൽ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താം.
ഉപ്പും പഞ്ചസാരയും ഒട്ടുവേണ്ട
കുഞ്ഞിന് നൽകുന്ന ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര എന്നിവ ഒട്ടും വേണ്ട. ഭക്ഷണത്തിലെ പഞ്ചസാര കുഞ്ഞുങ്ങളിൽ അമിത വണ്ണത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
സസ്യാഹാരം
വളരെ ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് പച്ചക്കറി നൽകുന്നത് അത്യുത്തമമാണ്. വൈറ്റമിൻ, മിനറൽസ് എന്നിവ കുഞ്ഞിന് ലഭിക്കുന്നതിന് ഇത് സഹായിക്കും.
അത്യാവശ്യ പോഷകങ്ങൾ
കുഞ്ഞിന്റെ ഭക്ഷണത്തിൽ അത്യാവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഒമേഗ 3, അയൺ, കാൽഷ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ ബി12, എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുഞ്ഞിന്റെ ബുദ്ധിയുടെ വളർച്ചയ്ക്കും പ്രതിരോധ ശേഷിക്കും ഇവ അത്യാവശ്യമാണ്.
ഓർഗാനിക് ഭക്ഷണം
കുഞ്ഞിനായി ഓർഗാനിക് ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. ഇതിലൂടെ രാസപദാർഥങ്ങൾ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത് തടയാം. ഓർഗാനിക് തെരഞ്ഞെടുക്കുമ്പോൾ അവ ശരിക്കും ഓർഗാനിക് ആണോ എന്ന് ഉറപ്പു വരുത്തണം.
എല്ലാത്തിനും പുറമെ കുഞ്ഞിന്റെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം കൂടി ചോദിക്കാം.
