എന്നാൽ വിഷാദ രോഗം അടക്കമുള്ള മാനസിക പ്രശ്നങ്ങളുള്ളവർക്ക് ചികിത്സയുടെ ഭാഗമായി മാജിക് മഷ്റൂം ഉപയോഗിക്കാനും കൈവശം വെക്കാനും ഹെൽത്ത് കാനഡ അനുമതി നൽകുന്നു.
അടുത്തിടെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയ ബിസിയിലുള്ള 67 കാരിയായ മോണ സ്ട്രെലെഫ് എന്ന സ്ത്രീക്ക് ചികിത്സാ ആവശ്യത്തിനായി മഷ്റൂം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വിഷാദ രോഗം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് ഏറെ നാളായി ചികിത്സയിൽ കഴിയുന്നയാളാണ് മോണ. സൈലോസിബിൻ തെറാപ്പിയുടെ സഹായത്തോടെ, താൻ ആ കഠിനമായ ഓർമ്മകൾ അതിജീവിച്ചതായും കുറച്ച് സമയത്തിന് ശേഷം താൻ ഭയപ്പെടുന്നില്ലെന്ന് തിരിച്ചറിഞ്ഞതായും മോണ പറയുന്നു.
advertisement
You may also like:ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡി സൂപ്പർസ്റ്റാർ; സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് നയൻതാരയുടെ കൂട്ടുകാരൻ
ഗുരുതരമായ മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ചികിത്സയുടെ ഭാഗമായി ലഹരി ഉപയോഗിക്കാനുള്ള അനുമതി ഹെൽത്ത് കാനഡ നൽകി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാർത്ഥം മാജിക് മഷ്റൂമും ഉപയോഗിക്കാമെന്ന അനുമതി. ഇതിന് മുമ്പ് യുഎസ്സിലെ ഒറിഗൺ സ്റ്റേറ്റ് മാജിക് മഷ്റൂം നിയമവിധേയമാക്കാൻ വോട്ട് ചെയ്തിരുന്നു.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മഷ്റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ലണ്ടൻ ഇംപീരിയല്‍ കോളേജ് മനശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ റോബിന്‍ കാര്‍ഹാട്ട് ഹാരിസൺ നടത്തിയ പഠനത്തിൽ മാജിക് മഷ്‌റൂം വിഷാദ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
മഷ്റൂമിൽ നിന്നും വേർതിരിച്ചെടുക്കുന്ന സൈലോസിബിന്‍ ആണ് വിഷാദ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. പരമ്പരാഗത ചികിത്സാ രീതികളോട് പ്രതികരിക്കാതിരുന്ന രോഗികളിലാണ് പരീക്ഷണം നടത്തിയത്.